Saturday, December 5, 2009

കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ || The Principles of Communism

  1. കമ്മ്യൂണിസമെന്നാല്‍ എന്ത്?
    തൊഴിലാളിവര്‍ഗ്ഗവിമോചനത്തിനുള്ള ഉപാധികളെന്ത് എന്നതിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങളാണ് കമ്മ്യൂണിസം.
  2. തൊഴിലാളിവര്‍ഗ്ഗമെന്നാല്‍ എന്താണ്?
    സമൂഹത്തിലെ ഏത് വര്‍ഗ്ഗമാണോ ഏതെങ്കിലും മൂലധനത്തില്‍ നിന്നു കിട്ടുന്ന ലാഭം കൊണ്ടല്ലാതെ പൂര്‍ണ്ണമായും സ്വന്തം അദ്ധ്വാനം വില്‍ക്കുന്നതു വഴി മാത്രം ഉപജീവനമാര്‍ഗ്ഗം നടത്തുന്നത്, അവരാണ് തൊഴിലാളി വര്‍ഗ്ഗം. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സുഖവും ദുഖഃവും, ജീവിതവും മരണവും, അതിന്റെ നിലനില്പാകെതന്നെ ആശ്രയിച്ചിരിക്കുന്നത് അദ്ധ്വാനത്തിനുള്ള ആവശ്യകതയെയാണ്. അതായത് വ്യാപാരത്തിന്റെ നല്ല കാലവും ചീത്തക്കാലവും മാറിമാറിവരുന്നതിനേയും അനിയന്ത്രിതമായ മല്‍സരത്തില്‍ നിന്നുള്ളവാകുന്ന ഏറ്റക്കുറച്ചിലുകളേയും കൂടെ അത് ആശ്രയിക്കുന്നു. പ്രോലെറ്റേറിയേറ്റ്, അഥവാ പ്രോലെറ്റേറിയന്മാരുടെ വര്‍ഗ്ഗം, ഒറ്റ വാക്കില്‍ പറഞ്ഞാല്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ പണിയാള വര്‍ഗ്ഗമാണ്.
  3. പ്രോലിറ്റേറിയന്മാര്‍ എക്കാലത്തുമുണ്ടായിരുന്നില്ലെന്നല്ലേ ഇതിന്റെ അര്‍ത്ഥം?
    അല്ല. പാവങ്ങളും പണിയെടുക്കുന്ന വര്‍ഗ്ഗങ്ങളും എക്കാലത്തും നിലനിന്നിട്ടുണ്ട്. പണിയെടുക്കുന്ന വര്‍ഗ്ഗങ്ങള്‍ സാധാരണഗതിയില്‍ പാവങ്ങളുമായിരുന്നു. എന്നാല്‍ മല്‍സരം എക്കാലത്തും സ്വതന്ത്രവും അനിയന്ത്രിതവുമായിരുന്നിട്ടില്ലെന്നതു പോലെ തന്നെ, മുകളില്‍ പറഞ്ഞ സാഹചര്യങ്ങളില്‍ ജീവിക്കുന്ന തരത്തിലുള്ള പാവങ്ങള്‍, തൊഴിലാളികള്‍, അതായത് പ്രോലിറ്റേറിയന്മാര്‍, എക്കാലത്തും ഉണ്ടായിരുന്നിട്ടില്ല.
  4. പ്രോലിറ്റേറിയേറ്റ് എങ്ങനെ ആവിര്‍ഭവിച്ചു?
    കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഇംഗ്ലണ്ടില്‍ നടന്നതും അതിനുശേഷം ലോകത്തിലെ എല്ലാ പരിഷ്കൃത രാജ്യങ്ങളിലും ആവര്‍ത്തിച്ചതുമായ വ്യാവസായിക വിപ്ലവത്തിന്റെ ഫലമായിട്ടാണ് തൊഴിലാളിവര്‍ഗ്ഗം ഉയര്‍ന്നു വന്നത്. ആവിയന്ത്രത്തിന്റെയും പലതരം നൂല്‍നൂല്പുയന്ത്രങ്ങളുടെയും യന്ത്രത്തറിയുടെയും മറ്റനേകം യന്ത്രോപകരണങ്ങളുടെയ്യും കണ്ടുപിടുത്തമാണ് ഈ വ്യാവസായികവിപ്ലവത്തെ നിലവില്‍ കൊണ്ടുവന്നത്. വളരെ വിലപിടിച്ചതും അതുകൊണ്ടുതന്നെ വലിയ മുതലാളിമാര്‍ക്ക് മാത്രം വാങ്ങാന്‍ കഴിയുന്നതുമായ ആ യന്ത്രങ്ങള്‍ അതേവരെ നിലനിന്നിരുന്ന ഉല്പാദനരീതികളെ ആകെ മാറ്റി മറിച്ചു. അതേവരെ ഉണ്ടായിരുന്ന തൊഴിലാളികളെ അവ പുറന്തള്ളി. കാരണം, തൊഴിലാളികള്‍ക്ക് തങ്ങളുടെ മോശപ്പെട്ട ചര്‍ക്കകളും കൈത്തറികളും കൊണ്ടു നിര്‍മ്മിക്കുവാന്‍ കഴിഞ്ഞതിനേക്കാള്‍ വിലകുറഞ്ഞതും മെച്ചപ്പെട്ടതുമായ ചരക്കുകളെ യന്ത്രങ്ങള്‍ ഉല്പാദിപ്പിച്ചു. അങ്ങനെ ഈ യന്ത്രങ്ങള്‍ വ്യവസായത്തെ അപ്പാടെ തന്നെ വലിയ മുതലാളിമാരുടെ കൈകളില്‍ ഏല്പിച്ചുകൊടുക്കയും തൊഴിലാളികളുടെ തുച്ഛമായ സ്വത്തിന് (പണിയായുധങ്ങളും കൈത്തറികളും മറ്റും) വിലയില്ലാതാകുകയും ചെയ്തു. താമസിയാതെ സര്‍വ്വതും മുതലാളിമാരുടെ വകയായി. തൊഴിലാളികള്‍ക്ക് യാതൊന്നും ശേഷിച്ചില്ല. ഇങ്ങനെയാണ് തുണിയുല്പാദനരംഗത്ത് ഫാക്ടറി സമ്പ്രദായം ഏര്‍പ്പെടുത്തിയത്. യന്ത്രോപകരണങ്ങളും ഫാക്ടറി സമ്പ്രദായവും ഏര്‍പ്പെടുത്തുന്നതിന് ഒരിക്കല്‍ ഉത്തേജനം കിട്ടിയതോടെ ഫാക്ടറിസമ്പ്രദായം അതിവേഗം മറ്റെല്ലാ വ്യവസായശാഖകളേയും കടന്നാക്രമിച്ചു - വിശേഷിച്ച് തുണി, പുസ്തകമുദ്രണം, കളിമണ്‍പാത്രങ്ങളുടെയും ലോഹപദാര്‍ത്ഥങ്ങളുടെയും നിര്‍മ്മാണം, എന്നീ വ്യവസായങ്ങളെ. അദ്ധ്വാനം നിരവധി തൊഴിലാളികള്‍ക്കിടയിലായി കൂടുതല്‍ കൂടുതല്‍ വിഭജിക്കപ്പെട്ടു. മുമ്പ് മുഴുവന്‍ ഉല്പന്നവും നിര്‍മ്മിച്ചിരുന്ന തൊഴിലാളി ഇപ്പോള്‍ അതിന്റെ ഒരു ഭാഗം മാത്രമേ നിര്‍മ്മിക്കുന്നുള്ളൂ. ഈ തൊഴില്‍വിഭജനത്തിന്റെ ഫലമായി ഉല്പന്നങ്ങള്‍ കൂടുതല്‍ വേഗത്തിലും അങ്ങിനെ വിലകുറച്ചും നിര്‍മ്മിക്കുവാന്‍ കഴിഞ്ഞു. അത് ഓരോ തൊഴിലാളിയുടെയും അദ്ധ്വാനത്തെ വളരെയേറെ ലളിതവും നിരന്തരം ആവര്‍ത്തിക്കുന്നതുമായ യാന്ത്രികപ്രവര്‍ത്തിയാക്കി ചുരുക്കി. ഒരു യന്ത്രത്തിന് അത്ര തന്നെയെന്നു മാത്രമല്ല അതിലേറെ എത്രെയോ നന്നായി ചെയ്യാവുന്ന പ്രവര്‍ത്തിയാണിത്. അങ്ങനെ നൂല്‍നൂല്പു-നെയ്ത്തു വ്യവസായത്തെപ്പോലെ തന്നെ ഈ വ്യവസായശാഖകളെയെല്ലാം ഒന്നൊന്നായി ആവിശക്തിയുടെയും യന്ത്രോപകരണങ്ങളുടെയും ഫാക്ടറിസമ്പ്രദായത്തിന്റെയും ആധിപത്യത്തിനു കീഴിലായി. എന്നാല്‍ അതുവഴി അവയെല്ലാം വന്‍കിടമുതലാളിമാരുടെ കൈകളില്‍ വന്നുവീഴുകയാണുണ്ടായത്. ഇവിടെയും തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ അവസാന ലാഞ്ഛനയും നഷ്ടപ്പെട്ടു, ക്രമേണ, ശരിക്കുള്ള നിര്‍മ്മാണത്തൊഴിലിനു (മാനുഫാക്ചര്‍) പുറമെ കൈത്തൊഴിലുകളും ഫാക്ടറിസമ്പ്രദായത്തിന്റെ മേധാവിത്വത്തിന് അടിപ്പെട്ടു. കാരണം വളരെയേറെ ചെലവു ചുരുക്കിയും തൊഴിലാളികള്‍ക്കിടയില്‍ അദ്ധ്വാനം വിഭജിച്ചുകൊടുത്തും വലിയ പണിശാലകള്‍ പണിതുകൊണ്ട് ഇവിടെയും വലിയ മുതലാളിമാര്‍ ചെറിയ കൈവേലക്കാരെ കൂടുതല്‍ കൂടുതല്‍ തള്ളിമാറ്റി. പരിഷ്കൃതരാജ്യങ്ങളില്‍ അദ്ധ്വാനത്തിന്റെ ഏതാണ്ടെല്ലാ ശാഖകളും ഫാക്ടറിസമ്പ്രദായത്തിന്‍ കീഴില്‍ നടത്തിവരാനും ആ ശാഖകളില്‍ ഒട്ടുമിക്കതിലും വന്‍കിട വ്യവസായം കൈത്തൊഴിലിനേയും നിര്‍മ്മാണത്തൊഴിലിനേയും തള്ളിപ്പുറത്താക്കുവാനും ഇടയായത് ഇങ്ങനെയാണ്. ഇതിന്റെ ഫലമായി മുമ്പത്തെ ഇടത്തരം വര്‍ഗ്ഗങ്ങള്‍, വിശേഷിച്ച് ചെറുകിടകൈവേലക്കാരായ മേസ്ത്രിമാര്‍, അധികമധികം നാശത്തിലേക്കു തള്ളിവിടപ്പെട്ടിരിക്കുന്നു. തൊഴിലാളികളുടെ മുമ്പത്തെ സ്ഥിതി പാടെ മാറിയിക്കുന്നു. മറ്റെല്ലാ വര്‍ഗ്ഗങ്ങളെയും ക്രമേണ വിഴുങ്ങിക്കൊണ്ട് രണ്ടു പുതിയ വര്‍ഗ്ഗങ്ങള്‍ നിലവില്‍ വന്നിരിക്കുന്നു. അതായത്:
    1. വലിയ മുതലാളിമാരുടെ വര്‍ഗ്ഗം. എല്ലാ പരിഷ്കൃതരാജ്യങ്ങളിലും എല്ലാ ഉപജീവനോപാധികളും ആ ഉപജീവനോപാധികള്‍ ഉല്പാദിപ്പിക്കുവാനാവശ്യമായ അസംസ്കൃതപദാര്‍ത്ഥങ്ങളും ഉപകരണങ്ങളും (യന്ത്രോപകരണങ്ങള്‍, ഫാക്ടറികള്‍ മുതലായവ) ഏതാണ്ട് പൂര്‍ണ്ണമായും അവരുടെ വകയാണ്. ഈ വര്‍ഗ്ഗമാണ് ബൂര്‍ഷ്വാവര്‍ഗ്ഗം അഥവാ ബൂര്‍ഷ്വാസി.
    2. യാതൊന്നും സ്വന്തമായിട്ടില്ലാത്തവരും അതുകൊണ്ട് അവശ്യം വേണ്ട ഉപജീവനോപാധികള്‍ ലഭിക്കുന്നതിനു പകരമായി തങ്ങളുടെ അദ്ധ്വാനം ബൂര്‍ഷ്വാകള്‍ക്കു വില്‍ക്കുവാന്‍ നിര്‍ബന്ധിതരായിട്ടുള്ളവരുമായ ആളുകളുടെ വര്‍ഗ്ഗം. ഈ വര്‍ഗ്ഗത്തെ തൊഴിലാളി വര്‍ഗ്ഗം അഥവാ പ്രോലിറ്റേറിയറ്റ് എന്ന് വിളിക്കുന്നു.
  5. തൊഴിലാളികള്‍ ബൂര്‍ഷ്വാകള്‍ക്ക് ഇങ്ങനെ അദ്ധ്വാനം വില്‍ക്കുന്നത് ഏതു സാഹചര്യത്തിലാണ്?
    മറ്റേതൊരു ചരക്കിനേയും പോലെ അദ്ധ്വാനവും ഒരു ചരക്കാണ്. മറ്റേതൊരു ചരക്കിന്റെയും വിലയെ നിര്‍ണ്ണയിക്കുന്ന നിയമങ്ങള്‍ തന്നെ അതിന്റെ വിലയെ നിര്‍ണ്ണയിക്കുന്നു. വന്‍കിടവ്യവസായത്തിന്റെ ആധിപത്യത്തിന്റെ കീഴിലായാലും (രണ്ടും ഒന്നു തന്നെയാണെന്ന് നാം വഴിയെ കാണുന്നതാണ്) ഒരു ചരക്കിന്റെ വില. ശരാശരിയെടുത്താല്‍, എപ്പോഴും ആ ചരക്കിന്റെ ഉല്പാദനച്ചെലവിനു തുല്യമായിരിക്കും. അതുകൊണ്ട് അദ്ധ്വാനത്തിന്റെ വിലയും അദ്ധ്വാനത്തിന്റെ ഉല്പാദനച്ചെലവിനു തുല്യമാണെന്നു വരുന്നു. തൊഴിലാളിയെ അദ്ധ്വാനത്തിനു പ്രാപ്തനാക്കാനും തൊഴിലാളിവര്‍ഗ്ഗം നാശമടയാതിരിക്കാനും ആവശ്യമായ ഉപജീവനോപാധികളുടെ തുകയാണ് കൃത്യമായും അദ്ധ്വാനത്തിന്റെ ഉല്പാദനച്ചെലവില്‍ അടങ്ങിയിരിക്കുന്നത്. എന്നുവെച്ചാല്‍, ഈ ഉദ്ദേശത്തിനു വേണ്ടിവരുന്നതിലും കൂടുതലായി യാതൊന്നും തൊഴിലാളിക്ക് തന്റെ അദ്ധ്വാനത്തിനു പ്രതിഫലമായി ലഭിക്കുകയില്ലെന്നര്‍ത്ഥം. ജീവന്‍ നിലനിര്‍ത്താന്‍ ഏറ്റവും ചുരുങ്ങിയത്, ഏറ്റവും കുറഞ്ഞത്, എത്ര വേണോ അതായിരിക്കും അദ്ധ്വാനത്തിന്റെ വില അഥവാ കൂലി. വ്യാപാരം ചിലപ്പോള്‍ മോശവും ചിലപ്പോള്‍ മെച്ചവുമായിരിക്കുമെന്നതു കൊണ്ട്, ഫാക്ടറി ഉടമയ്ക്ക് തന്റെ ചരക്കിന് ഒരു സമയത്ത് കൂടുതലും വേറൊരു സമയത്ത് കുറച്ചും കിട്ടുന്നുവെന്നപോലെതന്നെ തൊഴിലാളിക്ക് ചിലപ്പോള്‍ കൂടുതലും ചിലപ്പോള്‍ കുറച്ചുമായിരിക്കും കിട്ടുന്നത്. എങ്കിലും നല്ല നല്ല കാലമായാലും ചീത്തക്കാലമായാലും ഫാക്ടറി ഉടമയ്ക്ക് തന്റെ ചരക്കിന്റെ ശരാശരി കിട്ടുന്നത് അതിന്റെ ഉല്പാദനച്ചെലവിനേക്കാള്‍ കൂടുതലോ കുറവോ ആയിരിക്കില്ല എന്നതു പോലെ തന്നെ, തൊഴിലാളിക്ക് ശരാശരി കിട്ടുന്ന കുറഞ്ഞ (മിനിമം) കൂലിയേക്കാള്‍ കൂടുതലോ കുറവോ ആയിരിക്കില്ല. അദ്ധ്വാനത്തിന്റെ എല്ലാ ശാഖകളെയും വന്‍കിടവ്യവസായം എത്രകണ്ട് കൂടുതല്‍ ഏറ്റേടുക്കുന്നുവോ അത്രകണ്ട് കൂടുതല്‍ കര്‍ശനമായി കൂലിയെ സംബന്ധിച്ച ഈ സാമ്പത്തിക നയം നടപ്പാക്കപ്പെടുന്നതാണ്.
  6. വ്യാവസായികവിപ്ലവത്തിന് മുമ്പ്, എന്തെല്ലാം പണിയാളവര്‍ഗ്ഗങ്ങളാണ് നിലവിലുണ്ടായിരുന്നത്?
    സമൂഹത്തിന്റെ വ്യത്യസ്തവികാസഘട്ടങ്ങളനുസരിച്ച് പണിയാളവര്‍ഗ്ഗങ്ങള്‍ വ്യത്യസ്തസാഹചര്യങ്ങളില്‍ ജീവിക്കുകയും സ്വത്തുടമവര്‍ഗ്ഗങ്ങളും ഭരണാധികാരി വര്‍ഗ്ഗങ്ങളുമായി വ്യത്യസ്ത ബന്ധങ്ങള്‍ വച്ചു പുലര്‍ത്തുകയും ചെയ്തുവന്നു. പ്രാചീനകാലത്ത് പണിയാളര്‍ തങ്ങളുടെ ഉടമകളുടെ അടിമകളായിരുന്നു. പല പിന്നോക്കരാജ്യങ്ങളിലും ഐക്യനാടുകളിലെ തെക്കന്‍ പ്രദേശങ്ങളില്‍ പോലും അവര്‍ ഇന്നും അങ്ങനെയാണ്. മദ്ധ്യയുഗങ്ങളിലും വ്യാവസായികവിപ്ലവം നടക്കുന്നതുവരെയും പട്ടണങ്ങളില്‍ പെറ്റി ബൂര്‍ഷ്വാ യജമാനന്മാരുടെ കീഴില്‍ പണിയെടുക്കുന്ന കൈവേലക്കാരുണ്ടായിരുന്നു. നിര്‍മ്മാണത്തൊഴില്‍ വളര്‍ന്നു വന്നതോടെ നിര്‍മ്മാണത്തൊഴിലാളികള്‍ ക്രമേണ രംഗത്തു വന്നു. ഏറെക്കുറെ വലിയ മുതലാളിമാരാണ് ഇപ്പോള്‍ അവരെ പണിക്കു വെച്ചിരിക്കുന്നത്.
  7. തൊഴിലാളി അടിമയില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത് ഏത് വിധത്തിലാണ്?
    അടിമ എക്കാലത്തേക്കുമായി വില്‍ക്കപ്പെടുന്നു. തൊഴിലാളിക്ക് ദിവസം തോറും സ്വയം വില്‍ക്കേണ്ടി വരുന്നു. ഒരു നിശ്ചിത യജമാനന്റെ സ്വത്തായ ഓരോ പ്രത്യേകം പ്രത്യേകം അടിമയ്ക്കും യജമാനന്റെ താല്പര്യത്തിനു വേണ്ടി മാത്രമാണെങ്കിലും എത്ര തന്നെ മോശപ്പെട്ടതാണെങ്കിലും ഉപജീവനത്തിന് ഉറപ്പുണ്ട്. ഓരോ പ്രത്യേകം പ്രത്യേകം തൊഴിലാളിയും ബൂര്‍ഷ്വാവര്‍ഗത്തിന്റെയാകെ സ്വത്താണെന്ന് പറയാം. ആര്‍ക്കെങ്കിലും ആവശ്യമുള്ളപ്പോള്‍ മാത്രമേ അവന്റെ അദ്ധ്വാനത്തെ വാങ്ങുന്നുള്ളൂ. ആ നിലയ്ക്ക് അവന്റെ ഉപജീവനത്തിന് ഉറപ്പില്ല. തൊഴിലാളി വര്‍ഗത്തിന് മൊത്തത്തില്‍ മാത്രമെ ഈ ഉപജീവനത്തിന് ഉറപ്പുള്ളൂ. അടിമ നില്ക്കുന്നത് മല്‍സരത്തിന് വെളിയിലാണ്. തൊഴിലാളി നില്‍ക്കുന്നത് അതിനകത്തും. അതിന്റെ എല്ലാ ചാഞ്ചാട്ടങ്ങളും അവന്‍ അനുഭവിക്കുന്നു. അടിമയെ കണക്കാക്കുന്നത് ഒരു സാധനമായിട്ടാണ്, സിവില്‍ സമൂഹത്തിലെ അംഗമായിട്ടല്ല. തൊഴിലാളിയെ വീക്ഷിക്കുന്നത് ഒരു വ്യക്തിയെന്ന നിലയിലാണ്, സിവില്‍ സമൂഹത്തിലെ അംഗമെന്ന നിലയ്ക്കാണ്. അങ്ങനെ അടിമ തൊഴിലാളിയേക്കാള്‍ ഭേദപ്പെട്ട ജീവിതം നയിച്ചെന്നു വരാം. എങ്കിലും തൊഴിലാളി സമൂഹത്തിന്റെ കൂടുതലുയര്‍ന്ന ഒരു വികാസഘട്ടത്തില്‍ പെട്ടവനാണ്. അടിമയേക്കാള്‍ ഉയര്‍ന്ന പടിയിലാണ് അവന്‍ നില്‍ക്കുന്നത്. എല്ലാ സ്വകാര്യ സ്വത്തുടമ ബന്ധങ്ങളിലും വെച്ച് അടിമത്ത ബന്ധത്തെ മാത്രം തകര്‍ത്തുകൊണ്ട് അടിമ മോചനം നേടുകയും അങ്ങനെ ഒരു തൊഴിലാളിയായിത്തീരുകയും ചെയ്യുന്നു. പൊതുവില്‍ സ്വകാര്യസ്വത്തിനെ തന്നെ ഇല്ലാതാക്കിക്കൊണ്ടു മാത്രമേ തൊഴിലാളിക്ക് മോചനം നേടുവാന്‍ കഴിയൂ.
  8. തൊഴിലാളി അടിയാളനില്‍ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നത് ഏത് വിധത്തിലാണ്?
    ഒരു ഉല്പാദനോപകരണം, ഒരു തുണ്ട് ഭൂമി, അടിയാളന്റെ കൈവശത്തിലും ഉപയോഗത്തിലുമുണ്ട്. അതിനു പകരമായി അവന്‍ ഉല്പന്നത്തിന്റെ ഒരംശം ഏല്പിക്കുകയോ പണിയെടുക്കുകയോ ചെയ്യുന്നു. തൊഴിലാളിയാകട്ടെ, മറ്റൊരാളിന്റെ വകയായ ഉല്പാദനോപകരണങ്ങള്‍ വെച്ച് പണിയെടുക്കുകയും ഉല്പന്നത്തിന്റെ ഒരംശം പകരമായി അവന് കിട്ടുകയും ചെയ്യുന്നു. അടിയാളന്‍ കൊടുക്കുന്നു, തൊഴിലാളിക്ക് കൊടുക്കപ്പെടുന്നു. അടിയാളന് ഉപജീവനത്തിന് ഉറപ്പുണ്ട്, തൊഴിലാളിക്ക് അതില്ല. അടിയാളന്‍ മല്‍സരത്തിന് പുറത്തും തൊഴിലാളി അതിനകത്തുമാണ്. പട്ടണത്തിലേക്ക് ഓടിപ്പോയി അവിടെ ഒരു കൈവേലക്കാരനായിത്തീരുകയോ, തന്റെ ഭൂവുടമയ്ക്ക് അദ്ധ്വാനവും ഉല്പന്നങ്ങളും കൊടുക്കുന്നതിന് പകരം പണം കൊടുത്ത് അതുവഴി ഒരു വെറുമ്പാട്ടക്കാരനാവുകയോ, അതുമല്ലെങ്കില്‍ തന്റെ ഫ്യൂഡല്‍ ഭൂപ്രഭുവിനെ അടിച്ചോടിച്ചിട്ട് താന്‍ തന്നെ സ്വത്തുടമയാവുകയോ ചെയ്തിട്ടാണ് - ചുരുക്കിപ്പറഞ്ഞാല്‍, സ്വത്തുടമവര്‍ഗ്ഗത്തിന്റെ അണികളിലും മല്‍സരത്തിലും ഒരു വഴിക്കല്ലെങ്കില്‍ മറ്റൊരു വഴിക്ക് പ്രവേശിച്ചുകൊണ്ടാണ് - അടിയാളന്‍ മോചനം നേടുന്നത്. മല്‍സരവും സ്വകാര്യസ്വത്തും എല്ലാ വര്‍ഗ്ഗവൈജാത്യങ്ങളും അവസാനിപ്പിച്ചുകൊണ്ടാണ് തൊഴിലാളി മോചനം നേടുന്നത്.
  9. തൊഴിലാളി കൈവേലക്കാരനില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത് ഏത് വിധത്തിലാണ്?
    (ഉത്തരമെഴുതാന്‍ വേണ്ടി കയ്യെഴുത്തു പ്രതിയില്‍ എംഗല്‍സ് കുറച്ചു സ്ഥലമൊഴിച്ചിട്ടുണ്ട്)
  10. തൊഴിലാളി നിര്‍മ്മാണത്തൊഴിലിലെ വേലക്കാരനില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്ന ഏത് വിധത്തിലാണ്?
    പതിനാറാം നൂറ്റാണ്ട് തൊട്ട് പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള കാലത്തെ നിര്‍മ്മാണത്തൊഴിലാളി ഒട്ടുമുക്കാലും എല്ലായിടത്തും തന്റെ ഉല്പാദനോപകരണത്തിന്റെ - തന്റെ തറിയുടെയും കുടുംബത്തിലെ ചര്‍ക്കയുടെയും - ഉടമയായിരുന്നു. കൂടാതെ, ഒഴിവു സമയത്ത് കൃഷി ചെയ്തുപോന്ന ചെറിയൊരു തുണ്ടു ഭൂമിയും അവനു സ്വന്തമായിട്ടുണ്ടായിരുന്നു. തൊഴിലാളിക്ക് ഇതൊന്നുമില്ല. തന്റെ ഭൂവുടമയോ തൊഴിലുടമയോ ആയി ഏറെക്കുറെ പിതൃതന്ത്രാത്മകമായ ബന്ധങ്ങള്‍ പുലര്‍ത്തിക്കൊണ്ട് ഏതാണ്ട് പൂര്‍ണ്ണമായും നാട്ടിന്‍പുറത്തു തന്നെയാണ് നിര്‍മ്മാണത്തൊഴിലാളിയുടെ താമസം. തൊഴിലാളിയാകട്ടെ, ഒട്ടുമുക്കാലും താമസിക്കുന്നത് വലിയ പട്ടണങ്ങളിലാണ്. അവനും തൊഴിലുടമയും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും സാമ്പത്തികാധിഷ്ഠിതമാണ്. വന്‍കിടവ്യവസായം നിര്‍മ്മാണത്തൊഴിലാളിയെ അവന്റെ പിതൃതന്ത്രാത്മക സാഹചര്യങ്ങളില്‍ നിന്നും പിഴുതു മാറ്റുന്നു. സ്വന്തമായിട്ട് അപ്പോഴും കൈവശമുള്ള സ്വത്ത് നഷ്ടപ്പെട്ട് അവന്‍ ഒരു തൊഴിലാളിയായിത്തീരുന്നു.

(കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവിലെ ഒരു ഭാഗമാണിത്. പൂര്‍ണ്ണമായിട്ടില്ല. അടുത്ത ഭാഗം ഉടനെ തന്നെ ഇടുന്നതായിരിക്കും)

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്


19 comments:

  1. കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ || The Principles of Communism

    1. കമ്മ്യൂണിസമെന്നാല്‍ എന്ത്?
    2. തൊഴിലാളിവര്‍ഗ്ഗമെന്നാല്‍ എന്ത്?

    ReplyDelete
  2. വളരെ സന്തോഷമുണ്ട് മാഷെ, ഇതൊക്കെ വീണ്ടും വായിക്കാനായപ്പോള്‍. പഴയ പ്രോഗ്രസ്സ് പബ്ലിക്കേഷന്‍സിന്റ്റെ ഒരു നൊസ്റ്റാളിക്ക് ശൈലിലും.
    തുടരൂ.

    ReplyDelete
  3. @അനില്‍@ബ്ലൊഗ്
    പ്രോഗ്രസ്സ് പബ്ലിക്കേഷന്റെ കോപ്പിയില്‍ നിന്നാണ് ഇതെഴുതിയത്. ചില പൊരുത്തക്കേട് തോന്നിയ, മെച്ചപ്പെടുത്താവുന്ന പരിഭാഷകളും വാക്കുകളും മാറ്റിയിട്ടുമുണ്ട്. ബ്ലോഗ്ഗ് വായിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. :)

    ReplyDelete
  4. this is excellent reading after some time again, and feel sorry too , when i compare the current situation

    ReplyDelete
  5. @Vinod Nair: ഇപ്പോഴത്തെ സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സങ്കടം തോന്നുന്നു എന്ന് പറഞ്ഞത് ഒന്ന് വിശദീകരിക്കാമോ?

    ReplyDelete
  6. താങ്കളുടെ ശ്രമങ്ങള്‍ക്ക്‌ എന്റെ പൂര്‍ണ്ണ പിന്തുണ.ഇതും സയന്‍സ്‌ തന്നെയാണ്‌.പുതിയ കണ്ടുപിടുത്തങ്ങള്‍ പഴയവയെ തള്ളിപ്പറയുകയല്ല.മറിച്ച്‌ പുതിയ വ്യാഖ്യനങ്ങളും കാലീകവുമാക്കുകയാണ്‌.അഭിവാദനങ്ങള്‍

    ReplyDelete
  7. @മണിഷാരത്ത്

    നന്ദി. ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും. ഒരു പ്രധാന കാര്യം സൂചിപ്പിക്കുവാനുള്ളത്, ഈ പോസ്റ്റും ഇതിനു മുമ്പ് വന്ന ചില പോസ്റ്റുകളും (ആദ്യത്തെ രണ്ടെണ്ണം ഒഴികെ) ഞങ്ങളുടെ സൃഷ്ടികള്‍ അല്ല. എന്‍. ഇ. ബാലറാം എഴുതിയ, "എന്താണ് മാര്‍ക്സിസം?" എന്ന പുസ്തകത്തിലെ ചില പാഠഭാഗങ്ങളാണ് ഞങ്ങള്‍ യൂണിക്കോഡിലാക്കിയത്. ഈ പോസ്റ്റ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവിലേയും. രണ്ട് സംരംഭങ്ങളിലും, ഞങ്ങളുടേതായ സംഭാവന എന്ന് പറയുന്നത്, ചെലവാക്കപ്പെടുന്ന അദ്ധ്വാനവും, പിന്നെ ചെറിയ ചില അക്ഷരത്തെറ്റുകള്‍, പരിഭാഷാപ്പിശകുകള്‍, വാക്യഘടനയിലെ പിഴവുകള്‍ ഒക്കെ തിരുത്തുക എന്നതാണ്.

    :)

    ReplyDelete
  8. തുടരുക. ഒരു ദിനം ഇത് ഒന്നാം തരം ഒരു റെഫറന്‍സ് സൈറ്റ് ആയി മാറും.

    ഒരു നിശ്ചിത യജമാനന്റെ സ്വത്തായ ഓരോ പ്രത്യേകം പ്രത്യേകം അടിമയ്ക്കും യജമാനന്റെ താല്പര്യത്തിനു വേണ്ടി മാത്രമാണെങ്കിലും എത്ര തന്നെ മോശപ്പെട്ടതാണെങ്കിലും ഉപജീവനത്തിന് ഉറപ്പുണ്ട്. എന്ന ഭാഗമൊക്കെ വായിച്ചപ്പോള്‍ ‘കൈത്തൊഴിലുകാരന്‍ പട്ടിണി കിടക്കുകയില്ല’ എന്ന നാടന്‍ ചൊല്ല് ഓര്‍മ്മ വന്നു. അതിന്റെ ശരിയായ കാരണം ഇതാണെന്ന് ഇനി മറക്കില്ല.

    ReplyDelete
  9. @സത: വന്നതിനും വായിച്ചതിനും നന്ദി. :)

    @ജനശക്തി: നിങ്ങളെപ്പോലുള്ളവരുടെ പിന്തുണയാണ് ഞങ്ങള്‍ക്ക് കൂടുതലെഴുതുവാന്‍ പ്രചോദനം നല്‍കുന്നത്. ലേഖനങ്ങള്‍ പങ്കുവയ്ക്കല്‍ മാത്രമല്ല, അതിന്മേലുള്ള ചര്‍ച്ചകള്‍ കൂടി ഈ ബ്ലോഗ്ഗിന്റെ ഉദ്ദേശലക്ഷ്യങ്ങളില്‍പ്പെടുന്നു. അടിമവല്‍ക്കരണം നവീനമായ രീതിയില്‍ പ്രചാരത്തിലേറുന്നുവെന്ന് വേണം കരുതുവാന്‍. മുതലാളികളുടെ അടിമയാകുവാന്‍ മത്സരം തന്നെ നടക്കുന്നു. [രാഷ്ട്രീയതലത്തിലും ഇത് ദര്‍ശിക്കാവുന്നതാണ്. അമേരിക്കയുടെ അടിമകളാകുവാന്‍ ലിപ്സ്റ്റിക് പുരട്ടി സ്വയം വില്‍ക്കുന്ന രണ്ട് രാജ്യങ്ങളെ പരിചയമില്ലേ?]

    ReplyDelete
  10. ബ്ളോഗ്ഗിണ്റ്റെ പേരിലെന്തോ ഒരു സുഖക്കുറവുണ്ട്‌. ആ പേരിലെന്താണ്‌ ഉദ്ദേശിച്ചത്‌?

    ReplyDelete
  11. @ബിനോയ്//HariNav

    :)

    @മണിഷാരത്ത്‌

    ബീഫ് ഫ്രൈ എന്ന് വെച്ചാല്‍ ഗോമാംസം പൊരിച്ചത് എന്നര്‍ത്ഥം. ഇന്ത്യയിലെ ചില സ്ഥലങ്ങളില്‍ പോയാല്‍, ചില ജാതി മനുഷ്യരേക്കാള്‍ വില ഗോമാംസത്തിനുണ്ടത്രെ - ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും.

    ReplyDelete
  12. തികച്ചും സന്ദർഭോചിതമായ സംരംഭം

    ഊഷ്മളാഭിവാദനങ്ങൾ

    ReplyDelete
  13. പൂർണ്ണമായി അദ്ധ്വാനം കൊണ്ടു ജീവിക്കുന്ന ഐ.ടി. ക്കാരും ഐ.എ.എസ്‌ കാരും തൊഴിലാളിയും മൂന്നു നേരത്തെ അന്നത്തിന്‌ സ്വന്തം കൃഷിയിടത്തിൽ പണിയെടുക്കുന്ന കർഷകൻ മുതലാളിയുമാകുന്ന പഴയ കമ്യുണിസ്റ്റ്‌ രീതിയിൽ പൊലിച്ചെറുത്ത്‌ വേണം.

    ജനാധിപത്യ സോഷ്യലിസ്റ്റ്‌ സെക്കുലർ സമൂഹത്തിന്‌ വേണ്ടി ഒരു ഇടതുപക്ഷ ഐക്യമാണ്‌ വേണ്ടത്‌. മനുഷ്യവർഗ്ഗത്തിന്‌ വേണ്ടി പടപൊരുതാം.

    സോഷ്യലിസം എന്റെ കാഴ്ച്ചപ്പാടിൽ എന്ന പോസ്റ്റും വായിക്കാം.

    ReplyDelete
  14. @ഇടിമുഴക്കം

    അഭിവാദ്യങ്ങള്‍ :)

    @ കാക്കര - kaakkara

    കൃഷിഭൂമി കൈവശം വയ്ക്കുന്ന എല്ലാവരും കര്‍ഷകരല്ല എന്ന് സൂചിപ്പിച്ചുകൊള്ളട്ടെ. അങ്ങനെ എങ്കില്‍ വന്‍കിടകൃഷി നടത്തുന്ന കോര്‍പ്പറേറ്റുകളേയും കര്‍ഷകത്തൊഴില്‍ ചെയ്ത് ഉപജീവനം നടത്തുന്നവരായി കാണേണ്ടി വരും.

    ഈ പോസ്റ്റിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദയവായി വായിക്കുക.

    ReplyDelete
  15. "സ്വന്തം മണ്ണിൽ കൃഷി ചെയ്യുന്ന കർഷകനേയും വൻകിട കോർപ്പൊറേറ്റുകളെയും താരതമ്യം ചെയ്യല്ലേ! വരവേൽപ്പിലെ മോഹൻലാലിനെ ബൂർഷ മുതലാളിയായി കാണുന്ന നമ്മുടെ മനസ്സിന്‌ മാർക്സ്പോലും മാപ്പ്‌ തരില്ല!

    പത്തൊമ്പതാം നൂറ്റാണ്ടിലെ സാഹചര്യത്തിൽ എഴുതിയ കമ്മ്യുണിസ്റ്റ്‌ തത്വങ്ങളുടെ പ്രയോഗികതലത്തിൽ ഒരു പൊളിച്ചെഴുത്ത്‌ വേണം. കർഷകനേയും ചെറുകിട കച്ചവടക്കാരെയും പ്രോലെട്ടേറിയൻ വിഭാഗത്തിൽപ്പെടുത്താമല്ലോ?

    മൂലധനത്തിന്റെ ഉടമ സർക്കാരായാലും വ്യക്തിയായാലും, ഉൽപാദനത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, അതിനാൽ മുതലാളിയെ തോൽപിച്ചാൽ മൂലധനമാണ്‌ തോൽക്കുന്നത്‌ എന്നുള്ള അടിസ്ഥാന തത്വം നാമും മനസ്സില്ലാക്കണം.

    തൊഴിലാളിവർഗ്ഗ സമരത്തേക്കാൽ എനിക്ക്‌ പ്രിയം മനുഷവർഗ്ഗ സമരമാണ്‌!

    ReplyDelete
  16. സ്വന്തം മണ്ണില്‍ കൃഷി ചെയ്യുന്ന കര്‍ഷകനേയും വന്‍കിട കോര്‍പ്പൊറേറ്റുകളെയും താരതമ്യം ചെയ്യല്ലേ! വരവേല്‍പ്പിലെ മോഹന്‍ലാലിനെ ബൂര്‍ഷ മുതലാളിയായി കാണുന്ന നമ്മുടെ മനസ്സിന്‌ മാര്‍ക്സ്പോലും മാപ്പ്‌ തരില്ല!

    ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയില്‍ യന്ത്ര സഹയത്തോടെ കൃഷി ചെയ്യുന്ന കോര്‍പ്പറേറ്റുകളും, നൂറ് കണക്കിന് ഏക്കര്‍ ഭൂമിയില്‍ കീഴാളരെ ചൂഷണം ചെയ്ത് കൃഷി ചെയ്യുന്ന കര്‍ഷകനേയും താരതമ്യം ചെയ്യുന്നതില്‍ തെറ്റില്ല എന്നണ് എന്റെ പക്ഷം. വരവേല്‍പ്പിലെ മോഹന്‍ലാലിനെ ഗ്ലോറിഫൈ ചെയ്തതും, രാഷ്ട്രീയനേതാക്കളെ ഇടിച്ചുതാഴ്ത്തിയതും ഒരിക്കലും ഒരു "മോഡല്‍" ആയെടുത്ത് വിമര്‍ശിക്കുവാന്‍ സാദ്ധ്യമല്ല. ഫിക്ഷനുകളെ ഫിക്ഷന്‍ ആയിത്തന്നെ കാണണം. യാഥാര്‍ത്ഥ്യവുമായി അതിന് സാമ്യതകളുണ്ടെങ്കില്‍പ്പോലും, ആ യാഥാര്‍ത്ഥ്യങ്ങളെയാണ് വിമര്‍ശനവിധേയമാക്കേണ്ടത്. അല്ലാതെ അതിനെ അടിസ്ഥാനപ്പെടുത്തിയുണ്ടാക്കിയ ഫിക്ഷനെ അല്ല.

    പത്തൊമ്പതാം നൂറ്റാണ്ടിലെ സാഹചര്യത്തില്‍ എഴുതിയ കമ്മ്യുണിസ്റ്റ്‌ തത്വങ്ങളുടെ പ്രയോഗികതലത്തില്‍ ഒരു പൊളിച്ചെഴുത്ത്‌ വേണം.

    പത്തൊമ്പതാം നൂറ്റാണ്ടിലെഴുതിയ കാര്യങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വേണമെന്നതില്‍ യാതൊരു സംശയവുമില്ല. അങ്ങനെ വേണ്ടാ എന്ന് ആരെങ്കിലും നിര്‍ബ്ബന്ധം പിടിക്കുന്നോ എന്ന് എനിക്കറിയില്ല.

    കര്‍ഷകനേയും ചെറുകിട കച്ചവടക്കാരെയും പ്രോലെട്ടേറിയന്‍ വിഭാഗത്തില്‍പ്പെടുത്താമല്ലോ? മൂലധനത്തിന്റെ ഉടമ സര്‍ക്കാരായാലും വ്യക്തിയായാലും, ഉല്‍പാദനത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, അതിനാല്‍ മുതലാളിയെ തോല്‍പിച്ചാല്‍ മൂലധനമാണ്‌ തോല്‍ക്കുന്നത്‌ എന്നുള്ള അടിസ്ഥാന തത്വം നാമും മനസ്സില്ലാക്കണം.

    തൊഴിലാളിവര്‍ഗ്ഗ സമരത്തേക്കാല്‍ എനിക്ക്‌ പ്രിയം മനുഷവര്‍ഗ്ഗ സമരമാണ്‌!


    വര്‍ഗ്ഗമെന്താണ്, വര്‍ഗ്ഗസമരമെന്താണ് എന്നൊക്കെ മുമ്പത്തെ പോസ്റ്റുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അവസാനത്തെ വരി കണ്ടിട്ട്, "മനുഷ്യരെല്ലാം ഒരു ജാതിയാണ്, അതിനാല്‍ ജാത്യാടിസ്ഥാനത്തിലുള്ള സംവരണമാവശ്യമില്ല" എന്ന് പറഞ്ഞത് പോലെ ഇരിക്കുന്നു. ചൂഷണം ചെയ്യുമ്പോള്‍ എന്റെ ജാതിയും നിന്റെ ജാതിയും. അതിനെതിരെ പ്രതികരിക്കുമ്പോള്‍ നമ്മളെല്ലാം ഒറ്റക്കെട്ട്, എന്നത് പോലെ.

    ReplyDelete
  17. എന്റെ കമന്റിലെ ഓരോ വരിയും എടുത്ത്‌ ഉത്തരം എഴുതുമ്പോഴും ഉത്തരം മാറിപ്പൊകുകയാണല്ലോ, ചിലത്‌ കാണാതെയും വരുന്നു.

    സ്വന്തം മണ്ണിൽ കൃഷി ചെയ്യുന്നവർ എന്നതിൽ നൂറുകണക്കിന്‌ ഏക്കർ വരുന്നില്ല, ചെറുകിട കച്ചവടക്കാരെ മറക്കുകയും ചെയ്‌തു.

    വരവേൽപ്പിലെ യാഥാർത്ഥ്യവും ഫിക്ഷനും മാറ്റിനിർത്തി ചിന്തിക്കാൻ എനിക്കും താങ്ങൾക്കും സാധിക്കുമല്ലോ.

    ഉൽപാദന പ്രക്രിയയിൽ ഉടമ തൊഴിലാളികളെ ചൂഷണം ചെയ്യുന്നു എന്ന ചിന്തക്കും മാറ്റം വരണം.

    ഒരു പക്ഷെ കമ്യുണിസത്തേക്കാളും സോഷ്യലിസമാണെനിക്ക്‌ പ്രിയം.

    ReplyDelete
  18. താങ്കളുടെ ഇഷ്ടത്തിന് അനുസരിച്ച് താങ്കള് ചിന്തിക്കുകയും ജീവിക്കുകയും ചെയ്തുകൊള്ളുക. ആരും താങ്കളെ തടയുന്നില്ല. വീണ്ടും വരിക. :)

    ReplyDelete

Rate this post

About Me

My photo
Omnipresent. ഞങ്ങളെ എല്ലാവര്‍ക്കുമറിയാം. ഞങ്ങളാരെന്നും, ഞങ്ങളുടെ രാഷ്ട്രീയമെന്തെന്നും എല്ലാം. അത് തന്നെയാണ് ഞങ്ങളുടെ ശാപവും. ഞങ്ങളുടെ അഭിപ്രായങ്ങളെ ആ ഒരു ജാലകത്തില്‍ കൂടി മാത്രം കാണുവാനും വിമര്‍ശിക്കുവാനും തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഒളിച്ചോടി. ഇപ്പോള്‍ ഇവിടെ പൊങ്ങുന്നു.

Followers

Counted!

free web counter
Creative Commons License ബീഫ് ഫ്രൈ || b33f fry by ബീഫ് ഫ്രൈ is licensed under a Creative Commons Attribution 2.5 India License. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ താള്‍ നോക്കുക.