നൈവരാജ്യം ന രാജസി,പരസ്പരം സംരക്ഷിക്കുന്ന ധര്‍മ്മമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. പ്രാചീന മനുഷ്യസമുദായ ചരിത്രം പഠിച്ചവരൊക്കെ മഹാഭാരതത്തിലെ ഈ പരാമര്‍ശം ശരിയാണെന്ന് സമ്മതിക്കും. 'കുടുംബത്തിന്റെയും സ്വകാര്യസ്വത്തിന്റെയും ഭരണകൂടത്തിന്റെയും ഉത്ഭവം'എന്ന ഗ്രന്ഥത്തില്‍, ഈ അതിപ്രാചീന കാലഘട്ടത്തെക്കുറിച്ച് എംഗല്‍സ് നടത്തിയ പഠനം പ്രാചീന കമ്മ്യൂണിസത്തിന്റെ സ്വഭാവവിശേഷതകളെക്കുറിച്ച് ഏറെക്കുറെ നല്ലൊരു ചിത്രം നമ്മുക്ക് നല്കുന്നുണ്ട്. ഇവരെല്ലാം വസ്തുതകള്‍ ശേഖരിച്ചുകൊണ്ട് പറയുന്നത് സ്വകാര്യസ്വത്തും കുടുംബവും ഭരണകൂടവുമൊന്നും, ആവിര്‍ഭവിക്കാത്ത ഒരു കാലഘട്ടം സമൂഹചരിത്രത്തിലുണ്ടായിരുന്നുവെന്നാണ്. ക്രമേണ ക്രമേണയാണ് ഇവയെല്ലാമുണ്ടായത്. മഹാഭാരതം, ഐതരേയ ബ്രാഹ്മണം എന്നീ ഗ്രന്ഥങ്ങള്‍ പഠിച്ചാല്‍ വിവാഹം ഇല്ലാതിരുന്ന ഒരു ഘട്ടം ഭാരതത്തിലുണ്ടായിരുന്നുവെന്ന് കാണാം. ഐതരേയ ബ്രാഹ്മണത്തിലെ ഒരു പഴയ ഗാഥയില്‍ പറയുന്നത് ഒരു കാലഘട്ടത്തില്‍ അഗമ്യഗമനം സാധാരണമായിരുന്നുവെന്നാണ്. പുരാണം പറയുന്നത് ഉദ്ദാലക മഹര്‍ഷിയുടെ മകനായ ശ്വേതകേതുവാണു് പാതിവ്രത്യ ധര്‍മ്മം ആദ്യമായി നടപ്പില്‍ വരുത്തിയതെന്നാണ്. അതു വരെ അങ്ങനെയൊന്നുണ്ടായിരുന്നില്ല. കുടുംബത്തിന്റെ ഉത്ഭവം മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഇത്രയും പറഞ്ഞത്.
ന്നചദണ്ഡോ ന ദാണ്ഡികഃ
ധര്‍മ്മേണൈവ പ്രജഃ സര്‍വ്വാ
രക്ഷന്തി സ്മ പരസ്പരം.
വര്‍ഗ്ഗങ്ങളും സ്വകാര്യസ്വത്തുമൊക്കെ ഉണ്ടായതും ഇങ്ങനെ തന്നെയാണ്. ചരിത്രപരമായ കാരണങ്ങളാലാണ് അവയും ആവിര്‍ഭവിച്ചത്. ഭിന്നവര്‍ഗ്ഗങ്ങള്‍ വന്നതോട് കൂടി ഉല്‍പ്പാദനോപാധികളുടെ ഉടമകളായ ചൂഷകവര്‍ഗ്ഗങ്ങള്‍ വമ്പിച്ച സാമ്പത്തികശക്തി കൈവശമുള്ളവരെന്ന നിലയ്ക്ക് സമൂഹത്തെയാകെ അടക്കി ഭരിക്കുവാന്‍ തുടങ്ങി. അതിനനുസരിച്ച് നിയമങ്ങളും ധര്‍മ്മ സംഹിതകളും അവര്‍ എഴുതിയുണ്ടാക്കി. രാജാപ്രത്യക്ഷദൈവതം, ചാതുര്‍വര്‍ണ്ണ്യം മയാസൃഷ്ടം, കര്‍മ്മണ്യേവാധികാരസ്തേ, നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി തുടങ്ങിയ ആശയങ്ങള്‍ ഇവയ്ക്ക് ഉദാഹരണങ്ങളാണ്.
നിയമവും, ധര്‍മ്മസംഹിതയും മാത്രം ഉണ്ടായതുകൊണ്ടു ഭൂരിപക്ഷം വരുന്ന ചൂഷിത വര്‍ഗ്ഗം, ന്യൂനപക്ഷമായ ചൂഷക വര്‍ഗ്ഗത്തിന് കീഴടങ്ങിക്കൊടുക്കുകയില്ല. പോലീസ്സും പട്ടാളവും കോടതിയും ജയിലുമൊക്കെ വന്നതോടു കൂടിയാണ് ഇതവര്‍ക്ക് സാധിച്ചത്. ഈ മര്‍ദ്ദനോപകരണങ്ങളെല്ലാം കൂടിയുള്ള ഒരു സംവിധാനത്തെയാണ്, ഭരണകൂടം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വര്‍ഗ്ഗ സംഘട്ടനം സമൂഹത്തില്‍ രൂക്ഷമായ ഘട്ടത്തിലാണ്, ചൂഷകവര്‍ഗ്ഗം അതുണ്ടാക്കിയത്. അല്ലാതെ സാധാരണ പറയുമ്പോലെ, നിയമസമാധാനപാലനത്തിനുള്ള നിക്ഷ്പക്ഷമായ ഒരു സംവിധാനമാണ് ഭരണകൂടം, എന്ന് ധരിക്കരുത്. രാജഭരണമായാലും റിപബ്ലിക്കായാലും കഥ ഒന്ന് തന്നെയാണ്. സാമ്പത്തികാധിപത്യമുള്ള വര്‍ഗ്ഗത്തിന്റെ താല്പര്യസംരക്ഷണത്തിനായുള്ള മര്‍ദ്ദനോപാധിയാണ് ഭരണകൂടം. രൂപത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ കാണാമെങ്കിലും ഭാവത്തില്‍ ഒരേയൊരു കാര്യമാണ് ഭരണകൂടം കൊണ്ട് സാധിക്കുന്നത്. വര്‍ഗ്ഗങ്ങള്‍ സമൂഹത്തില്‍ ഇല്ലാതാകുമ്പോള്‍ ഭരണകൂടത്തിന്റെ ആവശ്യവും ഇല്ലാതാകുന്നു. അതുകൊണ്ടാണ് വര്‍ഗ്ഗരഹിത സമൂഹത്തില്‍ നിന്നും ഭരണകൂടം കൊഴിഞ്ഞുപോകുമെന്ന് മാര്‍ക്സും എംഗല്‍സും പ്രവചിച്ചത്.
Download mp3 of this file from here.
കടപ്പാട്: "ഭരണകൂടത്തിന്റെ ഉത്ഭവവും സ്വഭാവവും", എന്താണ് മാര്‍ക്സിസം? - എന്‍. ഇ. ബാലറാം.
എങ്ങനെയാണ് രാജാവും ഭരണകൂടവും ഉണ്ടായതെന്ന ധര്‍മ്മപുത്രരുടെ ചോദ്യത്തിന് ഭീഷ്മര്‍ പറഞ്ഞ ശ്രദ്ധേയമായ ഒരു മറുപടി മഹാഭാരതം ശാന്തിപര്‍വ്വത്തിലുണ്ട്. ഹൈന്ദവസംസ്കാരത്തില്‍, സമൂഹചരിത്രത്തെ കൃത, ത്രേത, ദ്വാപര, കലി എന്നിങ്ങനെ നാലു് യുഗങ്ങളായിട്ടാണ് തരം തിരിച്ചിട്ടുള്ളത്. രാജാവോ, ഭരണകൂടമോ, ശിക്ഷിക്കുന്നവനോ, ശിക്ഷിക്കപ്പെടുന്നവനോ ഒന്നും ഉണ്ടായിരുന്നില്ലെന്നും, ക്രമേണയാണവ ആവിര്‍ഭവിച്ചതെന്നുമാണ് ഭീഷ്മര്‍ പറഞ്ഞതിന്റെ സാരം
ReplyDelete