ലോകം അവസാനിച്ചു. ദൈവം അടുത്ത സൃഷ്ടിക്കൊരുങ്ങി.
"കഴിഞ്ഞ തവണ ഒരു ആണിനേയും പെണ്ണിനേയും മാത്രം സൃഷ്ടിച്ചത് കൊണ്ട് പല പ്രശ്നങ്ങളുമുണ്ടായി. ഇത്തവണ അത് സംഭവിക്കരുത്." ദൈവം ആലോചിച്ചു.
"....അഗമ്യഗമനം ആദ്യമേ മനുഷ്യര്‍ക്കിടയില്‍ സംഭവിച്ചാല്‍ പിന്നെ വരുന്നവര്‍ക്ക് തങ്ങളുടെ മുന്‍തലമുറയെക്കുറിച്ചുള്ള ബഹുമാനം കുറയും. അതായത്, താഴേക്കുള്ള ഒരു തലമുറയിലും അടുത്ത രക്തബന്ധമുള്ളവര്‍ തമ്മിലുള്ള സന്താനോല്പാദനത്തിന് ഇടവരരുത്. ഒരു പക്ഷെ മുറച്ചെറുക്കന്‍/മുറപ്പെണ്ണ് ബന്ധമാകാം. മാത്രവുമല്ല, ഒരു പെണ്ണിന് ഒരു ആണിന്റെയടുത്തും (തിരിച്ചും - ഒരു ആണിന് ഒരു പെണ്ണിന്റെയടുത്തും) മാത്രമേ ബന്ധപ്പെടുവാന്‍ കഴിയുകയുള്ളൂ. ഈ നിബന്ധനകളെല്ലാം അണുവിട തെറ്റാതെ പാലിക്കണമെങ്കില്‍, ഞാന്‍ ഏറ്റവും കുറഞ്ഞത് എത്ര എണ്ണം ആണിനേയും പെണ്ണിനേയും ഞാന്‍ സൃഷ്ടിക്കണം?"ദൈവം ആലോചന തുടര്‍ന്നു...
Pure red meat
Sunday, November 8, 2009
Subscribe to:
Post Comments (Atom)
Rate this post
About Me

- ബീഫ് ഫ്രൈ||b33f fry
- Omnipresent. ഞങ്ങളെ എല്ലാവര്‍ക്കുമറിയാം. ഞങ്ങളാരെന്നും, ഞങ്ങളുടെ രാഷ്ട്രീയമെന്തെന്നും എല്ലാം. അത് തന്നെയാണ് ഞങ്ങളുടെ ശാപവും. ഞങ്ങളുടെ അഭിപ്രായങ്ങളെ ആ ഒരു ജാലകത്തില്‍ കൂടി മാത്രം കാണുവാനും വിമര്‍ശിക്കുവാനും തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഒളിച്ചോടി. ഇപ്പോള്‍ ഇവിടെ പൊങ്ങുന്നു.
Category
- podcast (3)
- കമ്മ്യൂണിസം (18)
- കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (11)
- ഗണിതം (1)
- ചോദ്യം (2)
- തെരെഞ്ഞെടുപ്പ് (1)
- തെലുങ്കാന (1)
- ഭൗതികവാദം (1)
- മാദ്ധ്യമങ്ങള്‍ (1)
- മാര്‍ക്സിസം (15)
- മിച്ചമൂല്യം (1)
- യുക്തി (1)
- രാഷ്ട്രീയം (18)
- വിപ്ലവം (7)
- വൈരുദ്ധ്യാത്മകവാദം (1)
- സമരം (1)
Followers

"ലോകം അവസാനിച്ചു. ദൈവം അടുത്ത സൃഷ്ടിക്കൊരുങ്ങി."
ReplyDeleteഈ ലോകമങ്ങവസാനിച്ചാല്‍/അവസാനിപ്പിച്ച് കഴിഞ്ഞാല്‍ പിന്നെ ദൈവമെന്താ
ReplyDeleteചെയ്യുവാന്നു നാളുകളായി അങ്ങിനെ ആലോചിച്ചു കൊണ്ടിരിക്കാര്‍ന്നു!
ഇപ്പോഴല്ലേ പരിഹാരമായത് !
ബീഫേ തുടരുക./കാത്തിരിക്കാം
മാക്സിമം ഓരോന്നു വീതം....
ReplyDeleteപസ്സിലാണല്ലോ...
ReplyDeleteമൂന്നു് ആണിനെയും മൂന്നു പെണ്ണിനെയും മിനിമം സൃഷ്ടിക്കണമെന്നാണു് ഒറ്റ നോട്ടത്തിൽ തോന്നുന്നതു്. ശരിയാണോ?
രണ്ടും രണ്ടും മതിയെന്നാണെനിക്കു തോന്നുന്നത്.
ReplyDelete3 തലമുറ വരെയേ നോക്കിയുള്ളൂ... പിന്നെ അതു റിപ്പീറ്റാവും എന്നു തോന്നി
ഉമേഷ്ജീ, 2+2-ല്‍ പറ്റില്ല എന്നു കണ്ടുപിടിച്ചോ?
2+2 മതി. ഒരു അച്ഛനും അമ്മയ്ക്കും ഒന്നിലധികം മക്കളുണ്ടാവാം എന്ന കാര്യം വിട്ടുപോയി.
ReplyDelete