ചോദ്യം: ഒന്നു കൂടെ ആലോചിച്ചു പറയൂ, തൊളിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം [Dictatorship of the Proletariat ] എന്ന ആശയം ഉപേക്ഷിച്ചോ, ഇല്ലയോ? (ഇവിടെ നിന്ന്)
ഉത്തരം: ഇന്ത്യയിലെ മുഖ്യധാരാ ഇടതുകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)-യുടെ ഭരണഘടനയുടെ വകുപ്പ് രണ്ടില്‍ (ലക്ഷ്യം) പറഞ്ഞിരിക്കുന്നതാണ് താഴെ എഴുതുന്നത്,
ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്). തൊഴിലാളിവര്‍ഗ സര്‍വാധിപത്യഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. മാര്‍ക്‌സിസം-ലെനിനിസത്തിന്റെ സിദ്ധാന്തങ്ങളും തത്ത്വശാസ്‌ത്രവുമാണ് പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും വഴികാട്ടുന്നത്. മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയ്‌ക്ക് അറുതി വരുത്തി, അധ്വാനിക്കുന്ന ജനങ്ങള്‍ക്ക് പൂര്‍ണമോചനത്തിലേക്കുള്ള ശരിയായ വഴി കാട്ടാന്‍ മാര്‍ക്‌സിസം-ലെനിനിസത്തിനു മാത്രമേ കഴിയൂ. തൊഴിലാളിവര്‍ഗ സാര്‍വദേശീയത്വത്തിന്റെ കൊടി പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നു.
ഇതിന്റെ അര്‍ത്ഥം മറ്റൊന്നുമല്ല. ഏതൊരു രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയുമെന്ന പോലെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ലക്ഷ്യം അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യമാണ്. ഇംഗ്ലീഷിലിതിനെ ചോദ്യത്തില്‍ പറഞ്ഞിരിക്കുന്നതു പോലെ, Dictatorship of the Proletariat എന്ന് പറയും. ചുരുക്കത്തില്‍, ഒരു രാജ്യത്തിന്റെ സര്‍വ്വ സ്വത്തുക്കളിലും, ഉല്പാദനോപാധികളിലും നിയന്ത്രണം അടിസ്ഥാന വര്‍ഗ്ഗത്തിനായിരിക്കും. ഭരണചക്രം തിരിയുന്നത് തൊഴിലാളികളുടെ താല്പര്യ സംരക്ഷണത്തിനനുസരിച്ചായിരിക്കും.
ചോദ്യം: തൊഴിലാളി എന്ന് പറയുന്നത് ആരെയാണ്?
ഉത്തരം: അപ്പം തിന്നുവാന്‍ സ്വന്തം അദ്ധ്വാനം മാത്രം വില്‍ക്കുന്നവനെ തൊഴിലാളി എന്ന് വിളിക്കാം. മാര്‍ക്സിയന്‍ നിര്‍വ്വചനമനുസരിച്ച് ഉല്പാദനോപാധികളുടെ ഉടമസ്ഥാവകാശമില്ലാത്ത, കൂലിക്ക് കായികശക്തി വില്പനച്ചരക്കാക്കുന്ന, സമൂഹത്തില്‍ സമ്പത്ത് നിര്‍മ്മിക്കുന്ന ആ സാമൂഹിക വിഭാഗത്തെയാണ് തൊഴിലാളിവര്‍ഗ്ഗം എന്ന് വിശേഷിപ്പിക്കുന്നത്.
ചോദ്യം: അനില്‍ അമ്പാനിയും, സി.കെ.ജാനുവും ഉള്‍പ്പെട്ടതാണു ഇന്‍ഡ്യ. എനിക്ക് ഒരു കാറുണ്ട്, ഒരു വീടുണ്ട്, ഫോണുണ്ട്, കമ്പ്യൂട്ടറുണ്ട്. ഇത്രയും ഉള്ള ഞാന്‍ തീര്‍ച്ചയായും മേല്‍പ്പറഞ്ഞ തൊഴിലാളിയുടെ നിര്‍വചനത്തില്‍ വരുന്നില്ല. എന്താ ബീഫ് ഫ്രൈ, നിങ്ങള്‍ ലക്ഷ്യത്തിലെത്തിയാല്‍ എന്റെ സ്ഥാനം എവിടെയാണു? (ഇവിടെ)
ഉത്തരം: നിങ്ങളുടെ ചോദ്യത്തില്‍ തന്നെ ഉത്തരവും ഒളിഞ്ഞ് കിടപ്പുണ്ട്. അനില്‍ അമ്പാനിയും സി.കെ.ജാനുവും ഉള്‍പ്പെട്ടതാണ് ഇന്ത്യാ മഹാരാജ്യം. ഇന്നത്തെ ഭരണകൂടങ്ങള്‍, ഇവരിലാരുടെ ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നത്. കാലാകാലങ്ങളായി അവഗണനകളനുഭവിക്കുന്ന സി.കെ. ജാനുവുള്‍പ്പെടുന്ന ജനവിഭാഗങ്ങള്‍ക്കും ഈ രാജ്യത്തിന്റെ സ്വത്തുക്കളില്‍ (resources) അനില്‍ അമ്പാനിയുടേതിനു തുല്യമായ അവകാശങ്ങളില്ലേ? തികച്ചും മനുഷ്യരഹിതമായ ഈ അന്യായങ്ങള്‍ക്കിടയിലും അവരെ വെറുതെ വിടുവാന്‍ നമ്മുടെ ഭരണകൂടങ്ങള്‍ സമ്മതിക്കുന്നുവോ? ഉത്തരേന്ത്യയിലെ മവോയിസ്റ്റ് ബെല്‍റ്റില്‍ സംഭവിക്കുന്നതെന്താണ്? ഭരണകൂടം ഈ സമ്പന്നവര്‍ഗ്ഗങ്ങളുടെ താല്പര്യ സംരക്ഷണത്തിനായി പാവപ്പെട്ട കര്‍ഷകരേയും ആദിവാസികളേയും ദളിത് വിഭാഗങ്ങളേയും ദ്രോഹിക്കുന്നതല്ലേ? ഗുജറാത്തില്‍ വികസനത്തിനായി (ആരുടെ വികസനത്തിനായി എന്നതാണ് അടുത്ത ചോദ്യം), വൈദ്യുതോല്പാദനത്തിനായി നര്‍മ്മദ നദിക്ക് കുറുകെ അണകെട്ടുമ്പോള്‍ സ്വന്തം ഭൂമിയും കിടപ്പാടവുമൊക്കെ നഷ്ടപ്പെട്ടവരെക്കുറിച്ച് ആരെങ്കിലും ദുഃഖിച്ച് കണ്ടുവോ?
അങ്കിള്‍ എന്ന വ്യക്തിക്ക് ചെറുപ്പത്തില്‍ നല്ല ഭക്ഷണം കഴിക്കുവാന്‍ സാധിച്ചതും, നല്ല വിദ്യാഭ്യാസം ലഭിക്കുവാന്‍ സാധിച്ചതും, അത് പോലെ തന്നെ നല്ല ജോലി ലഭിച്ചതുമൊക്കെ അങ്കിള്‍ എന്ന വ്യക്തിയുടെ മാത്രം കഴിവ് കൊണ്ടാണോ? എന്റെ ചോദ്യമിതാണ്, മുന്‍തലമുറക്കാരുടെ സമ്പത്ത് കൊണ്ടോ, ജാതിയുടെ മേന്മ കൊണ്ടോ (ദയവായി ജാതി പറയുകയാണെന്ന് കരുതരുത്. അങ്കിള്‍ ചോദ്യം ചോദിച്ചത് കൊണ്ട് മാത്രം അങ്കിള്‍ എന്ന് പറയുന്നു. ഈ ചോദ്യം ഞാനുള്‍പടെയുള്ള മദ്ധ്യവര്‍ഗ്ഗത്തിന്റെയടുത്താണ്), അല്ലാ നിങ്ങളുടെ ഈ സുഖ ജീവിതത്തിനു് (മൂന്ന് നേരം ഭക്ഷണം, എനിക്കും മക്കള്‍ക്കും ഭാര്യയ്ക്കുമൊക്കെ നല്ല വിദ്യാഭ്യാസം എന്നതൊക്കെയാണ് സുഖ ജീവിതം കൊണ്ടിവിടെ ഉദ്ദേശിക്കുന്നത്) ഹേതുവെങ്കില്‍ നിങ്ങളോട് ഞാന്‍ യോജിക്കാം. എന്നാല്‍, കഴിക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും ഭക്ഷണം വാങ്ങിക്കുവാന്‍ കഴിവില്ലാത്തവര്‍ (ഹരിത വിപ്ലവത്തിന് ശേഷം ആവശ്യത്തിലധികം ഭക്ഷണമുണ്ടാവുകയും എന്നാല്‍ സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍ക്ക് അത് വാങ്ങിക്കുവാനുള്ള ശേഷിയില്ലാത്തത് കൊണ്ട് പട്ടിണി കിടക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്ന കാര്യം കൂടി ഇവിടെ പറയേണ്ടിയിരിക്കുന്നു), പഠിക്കുവാന്‍ താല്പര്യമുണ്ടായിട്ടും പഠിക്കുവാന്‍ കഴിയാത്തവര്‍, പിടിപാടില്ലാത്തതിനാല്‍ നല്ല ജോലി ലഭിക്കാത്തവര്‍, ഇതിനു പുറമെ സാമൂഹികമായി ഈ നൂറ്റാണ്ടിലും വളരെ പിന്നോക്കം നില്‍ക്കുന്നവര്‍. ഇവര്‍ക്കൊക്കെ കറന്റു കട്ടില്ലാത്ത ജീവിതത്തിനേക്കാളും, ഗട്ടറില്ലാത്ത റോഡിനേക്കാളുമൊക്കെ ആവശ്യം അടിസ്ഥാന സൗകര്യങ്ങളാണ്. പത്തോ ആയിരമോ ജന്മദിനത്തിന് കൊടുത്താല്‍ തീരുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. കൊക്കോകോളാ കമ്പനിയില്‍ നക്കാപ്പിച്ച ശമ്പളം കൊടുത്താലും ഇവര്‍ നേരിടുന്ന പ്രതിസന്ധികള്‍ തീരുന്നില്ല. എന്തെങ്കിലും ചെയ്യുവാന്‍ കഴിയുന്ന ഭരണകൂടം എന്താണ് ചെയ്യുന്നതെന്നും, അവര്‍ ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നതെന്നും മുമ്പ് പറഞ്ഞു കഴിഞ്ഞു.
ഈ സ്ഥിതി മാറുവാന്‍ ഭരണത്തില്‍ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പ്രതിനിധികള്‍ വരണം. സായുധ വിപ്ലവത്തിലൂടെ ബൂര്‍ഷ്വാ ഭരണകൂടത്തെ മറിച്ചിടുക എന്ന ചിന്താധാര, ഇന്ത്യയിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നേ ഉപേക്ഷിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന ജനാധിപത്യ സമ്പ്രദായത്തിലൂടെ തൊഴിലാളിവര്‍ഗ്ഗതാല്പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയവും.
അതിനാല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുക എന്നാല്‍ ജനാധിപത്യ ധ്വംസനം എന്ന് ചിലര്‍ പറയുന്നത് അവരുടെ അറിവില്ലായ്മയോ വിരോധമോ ബാലിശതയോ ഒക്കെയാണ് (ഇത്തരം പ്രകോപനങ്ങള്‍ ഏതൊരു വിപ്ലവകാരിയും നേരിട്ടിട്ടുണ്ടായിരിക്കും. അവയൊക്കെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണ് ആദ്യം വേണ്ടത്. അതിനേക്കാളൊക്കെ വിലയുള്ളതാണ് ഒരു സാധാരണക്കാരന് ഉണ്ടായേക്കാവുന്ന ഇത്തരത്തിലുള്ള സംശയങ്ങള്‍)
ഇത്രയും വിശദമായ വിശദീകരണം തന്ന ബീഫ് ഫ്രിക്ക് നന്ദി.
ReplyDelete“ഇന്ന് നിലനില്‍ക്കുന്ന ജനാധിപത്യ സമ്പ്രദായത്തിലൂടെ തൊഴിലാളിവര്‍ഗ്ഗതാല്പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയവും.“
നയം ഇതാണെങ്കിൽ ലക്ഷ്യവും ഇതാണെന്നു ഭരണഘടനയുടെ വകുപ്പ് രണ്ടില്‍ (ലക്ഷ്യം) എന്തുകൊണ്ട് എഴുതി വക്കുന്നില്ല. അവിടെ തൊഴിലാളി വർഗ്ഗ താല്പര്യങ്ങൾ സംരക്ഷിക്കുകയെന്നല്ല, തൊഴിലാളി വർഗ്ഗ സർവ്വാധിപത്യമാണു ലക്ഷ്യമെന്നല്ലേ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് എന്റെ സംശയം നിലനിക്കുന്നുവെന്നു അറിയിക്കട്ടെ.
ഇങ്ങനെ സംശത്തോടൊക്കെ വീക്ഷിക്കാൻ ചില കാരണങ്ങളും ഉണ്ടെന്നറിയിക്കട്ടെ. ഞാങ്ങൾ തിരുവനന്തപുരത്തു കാർക്ക് ഒരു ബ്ലോഗേർസ് ഗ്രൂപ്പുണ്ട്. അവിടെ നടന്ന ഒരു ചർച്ചയിൽ അബു ദാബിയിലുള്ള ഈ ഗ്രൂപ്പിലെ ഒരംഗം പല കാര്യങ്ങളും പറയുന്നതിന്റെ കൂട്ടത്തിൽ ഇങ്ങനെയും രേഖപ്പെടുത്തിയിരുന്നു:
.”...............3 Weeks back, Co-op Minister Sudhakaran came to Abu Dhabi and was staying in Emirates Palace (the world's only 7 star hotel) where one ordinary room costs around 10,000 Dhs per night (roughly around 1 lakh Rs). No one knew abt this, as it was a very secret private visit and only a few social circles know it. No Malayalee is bothered abt it. Even Indian President while touring in UAE, won't stay there, as most of world dignitaries prefer Hotel Intercontinental opposite to Emirates Palace. Whereas a Malayalee Minister staying Emirates Palace, something really suprising......”
ഇങ്ങനെയുള്ളവരാണല്ലോ താങ്കൾ നേരത്തേ പറഞ്ഞ നയം നടപ്പിലാക്കികൊണ്ടിരിക്കുന്നത് എന്നു കൂടി അറിയുമ്പോൾ സംശയവും ഭയവും വർദ്ധിക്കുന്നു.
എന്റെ ബ്ലോഗുകൾ (www.sarkkaarkaryam.blogspot.com ; www.upabhokthavu.blogspot.com ) വായിച്ചിട്ടുള്ള് ഏതൊരാൾക്കും എന്റെ രാഷ്ട്രീയമെന്തെന്നു നന്നായി മനസ്സിലാകും. അതു കൊണ്ട് ഒരു മുൻ വിധിയോടെ ഇവിടെയും , കെ.പി.എസ്സ് മാഷിന്റെ ബ്ലോഗിലും ഉള്ള എന്റെ എഴുത്തുകളെ കാണണ്ടാ. കാര്യങ്ങൾ മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുന്നു എന്നു മാത്രം.
ഭാരതത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നല്ലൊരു വിഭാഗം തൊഴിലാളികള്‍ ആണ് എന്നാണെന്റെ അറിവ്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷം കൊണ്ട് അവരുടെ ശമ്പളത്തിലുണ്ടായ വര്‍ദ്ധന (എനിക്ക് പെന്‍ഷനില്‍ ഏകദേശം അതേ വര്‍ദ്ധനയാണ്) 14% ആണ് ഉണ്ടായത്. കര്‍ഷക തൊഴിലാളികള്‍ക്കും അതേ വര്‍ദ്ധനയുണ്ടായി എന്നാല്‍ ഇന്ന് എത്ര തൊഴിലാളികള്‍ കേരളത്തില്‍ ലഭ്യമാണ് എന്നതിനൊരുദാഹരണം ബീഹാറില്‍ നിന്നും ആന്ധ്രയില്‍നിന്നും മറ്റും തൊഴില്‍ തേടി കേരളത്തിലെത്തുന്നു എന്നതില്‍ നിന്ന് മനസ്സിലാക്കാം. അവിടങ്ങളില്‍ അവര്‍ക്ക് ലഭിക്കുന്ന വേതനത്തേക്കാള്‍ കൂടുതലാണ് ഇവിടെ എന്നതാണ് വാസ്ഥവം. ഇവിടെ ജനസംഖ്യ കുറവായിട്ടല്ല. എല്ലാപേര്‍ക്കും വേണ്ടത് വൈറ്റ് കോളര്‍ ജോലിയാണ്. പത്ത് ടണ്‍ ഭക്ഷ്യധാന്യം തോട്ടില്‍ കളഞ്ഞവര്‍ ആ പട്ടിണിപ്പാവങ്ങളെയല്ലെ വഞ്ചിച്ചത്. ഇന്ന് സ്വയം അദ്ധ്വാനിക്കുവാന്‍ കെല്‍പ്പില്ലാത്ത കര്‍ഷകരെപ്പറ്റി ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? തൊഴിലാളിക്ക് കായികാധ്വാനം കൊണ്ട് 375 രൂപയില്‍ക്കൂടുതല്‍ പ്രതിദിനം വേതനം ലഭിക്കും. കര്‍ഷകന് അത്രയും കിട്ടണമെങ്കില്‍ ...................
ReplyDelete@അങ്കിള്‍
ReplyDeleteനയം ഇതാണെങ്കില്‍ ലക്ഷ്യവും ഇതാണെന്നു ഭരണഘടനയുടെ വകുപ്പ് രണ്ടില്‍ (ലക്ഷ്യം) എന്തുകൊണ്ട് എഴുതി വക്കുന്നില്ല. അവിടെ തൊഴിലാളി വര്‍ഗ്ഗതാല്പര്യങ്ങള്‍ സംരക്ഷിക്കുകയെന്നല്ല, തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യമാണു ലക്ഷ്യമെന്നല്ലേ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് എന്റെ സംശയം നിലനിക്കുന്നുവെന്നു അറിയിക്കട്ടെ.
തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമെന്ന് പറയുന്നത് ഏതെങ്കിലുമൊരു വ്യക്തിയുടെ താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള സര്‍വ്വാധിപത്യമാണ് എന്ന് കരുതുന്നിടത്താണ് നിങ്ങളുടെ തെറ്റിധാരണ തുടങ്ങുന്നത്. തൊഴിലാളി എന്ന പദത്തിനെ മാര്‍ക്സ് എങ്ങനെ നിര്‍വ്വചിച്ചിരിക്കുന്നു എന്ന് വളരെ ലളിതമായി പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട് (മാര്‍ക്സിസ്റ്റ് ലിറ്ററേച്ചറുകള്‍ വായിച്ചാല്‍ ഇതിനേക്കാള്‍ മനോഹരമായി മനസ്സിലാക്കുവാന്‍ സാധിക്കും. ഞാനും പഠിച്ചു വരുന്നതേയുള്ളൂ.) . ആ തൊഴിലാളികള്‍ ഉള്‍പെടുന്ന വര്‍ഗ്ഗത്തിന്റെ നേതൃത്വത്തിലുള്ള ഭരണമാണ് തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ ലിറ്ററല്‍ ആയിട്ട് സര്‍വ്വാധിപത്യത്തെ ഡിഫൈന്‍ ചെയ്യുവാന്‍ പോയതിന്റെ പ്രശ്നമാണ്.
കല്‍ക്കട്ടാ തീസിസ് തള്ളിക്കളഞ്ഞതിനു ശേഷം, സായുധസമരത്തിലൂടെയുള്ള വിപ്ലവത്തിന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശ്രമിച്ചിട്ടില്ലല്ലോ. എന്നാല്‍ അവയില്‍ നിന്ന് അടര്‍ന്ന് മാറിയവര്‍ (സായുധ സമരത്തിലൂടെ മാത്രമേ തൊഴിലാളി വര്‍ഗ്ഗത്തിന്റെ മോചനം സാദ്ധ്യമാകൂ എന്ന് വിശ്വസിച്ചവര്‍) ആണ് പിന്നീട് നക്സല്‍ പ്രസ്ഥാനത്തിലൂടെയും ഇപ്പോള്‍ മവോയിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെയുമൊക്കെ സായുധവിപ്ലവത്തിന് ശ്രമിക്കുന്നവര്‍.
മവോയിസ്റ്റുകളായാലും, അല്ല സോഷ്യല്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായാലും എല്ലാവരുടെയും ലക്ഷ്യം തൊഴിലാളി വര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യം തന്നെയാണ്. അതിലൂടെ മാത്രമേ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. എന്ന് കരുതി തൊഴിലാളി വര്‍ഗ്ഗ ഗവണ്‍മെന്റ് വരുമ്പോള്‍ മദ്ധ്യവര്‍ത്തി-ഉപരി വര്‍ഗ്ഗങ്ങള്‍ വഴിയാധാരമാകും എന്നൊക്കെ കരുതുന്നത് മൗഢ്യമാണ്. അവരെ ഒന്നുമില്ലാത്തവര്‍ ആക്കുക എന്നതിനേക്കള്‍, പരമ്പരാഗതമായി ഒന്നുമില്ലാത്തവരെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് പൊക്കിക്കൊണ്ടു വരിക എന്ന രീതിയിലാണ് ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തെ മനസ്സിലാക്കേണ്ടത്. അപ്പോള്‍ വര്‍ഗ്ഗശത്രുക്കള്‍ എന്ന് പറയുന്നത് ഈ ആശയത്തിന് - "പരമ്പരാഗതമായി ഒന്നുമില്ലാത്തവരെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് പൊക്കിക്കൊണ്ടു വരിക" - കടകവിരുദ്ധമായി ചിന്തിക്കുന്ന/പ്രവര്‍ത്തിക്കുന്ന ആളുകളെയാണ്. മവോയിസ്റ്റുകള്‍ വര്‍ഗ്ഗ ശത്രുക്കളുടെ ഉന്മൂലനത്തില്‍ വിശ്വസിക്കുന്നു. സി.പി.എം, സി.പി.ഐ തുടങ്ങിയ കക്ഷികള്‍ ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെയുള്ള വിപ്ലവത്തിന് ശ്രമിക്കുന്നു.
@അങ്കിള്‍
ReplyDelete”...............3 Weeks back, Co-op Minister Sudhakaran came to Abu Dhabi and was staying in Emirates Palace (the world's only 7 star hotel) where one ordinary room costs around 10,000 Dhs per night (roughly around 1 lakh Rs). No one knew abt this, as it was a very secret private visit and only a few social circles know it. No Malayalee is bothered abt it. Even Indian President while touring in UAE, won't stay there, as most of world dignitaries prefer Hotel Intercontinental opposite to Emirates Palace. Whereas a Malayalee Minister staying Emirates Palace, something really suprising......”
ഇതൊക്കെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക. ആരോപണം ഉന്നയിക്കുവാന്‍ ആര്‍ക്കും സാധിക്കും. ഈയിടെ കേരള ആഭ്യന്തര മന്ത്രിയുടെ മകന്‍ ബാംഗ്ലൂരില്‍ വേശ്യാലയത്തില്‍ വെച്ച് പിടിക്കപ്പെട്ടു എന്ന് ഒരു ചാനലില്‍ ഫ്ലാഷ് വന്നത് ഓര്‍മ്മയില്ലേ? പിന്നീട് അത് ആ ഫ്ലാറ്റിലെ സ്ത്രീയുടെ കമ്പ്യൂട്ടറില്‍ കണ്ട ഒരു പടമായി ചുരുങ്ങി. ഇങ്ങനെ ഞാന്‍ നിങ്ങളെ പറ്റി ആരോപണം ഉന്നയിക്കാം, നിങ്ങള്‍ കുറ്റക്കാരനല്ലങ്കെല്‍ മറുത്ത് തെളിയിക്ക് എന്നൊക്കെയുള്ള വെല്ലുവിളികള്‍ എത്രയെന്ന് വെച്ച് സ്വീകരിക്കണം, തെളിയിക്കണം? മന്ത്രിപുത്രന്റെ വാര്‍ത്ത ആര്‍ത്തിയോടെ പ്രസിദ്ധീകരിച്ച പത്രങ്ങള്‍ മറുവാര്‍ത്ത പ്രസിദ്ധീകരിക്കുവാന്‍ മെനക്കെട്ടോ?
വഴിയില്‍ കൂടി പോകുന്ന ഏത് ടോമിനും ഡിക്കിനും ഹാരിക്കും പിതൃശൂന്യമായ ഇത്തരം ആരോപണങ്ങളുന്നയിക്കാം. അത് എന്ത് അടിസ്ഥാനത്തിലാണ് ഞാന്‍/നിങ്ങള്‍ മുഖവിലയ്ക്കെടുക്കേണ്ടത്?
ഭാരതത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നല്ലൊരു വിഭാഗം തൊഴിലാളികള്‍ ആണ് എന്നാണെന്റെ അറിവ്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷം കൊണ്ട് അവരുടെ ശമ്പളത്തിലുണ്ടായ വര്‍ദ്ധന (എനിക്ക് പെന്‍ഷനില്‍ ഏകദേശം അതേ വര്‍ദ്ധനയാണ്) 14% ആണ് ഉണ്ടായത്. കര്‍ഷക തൊഴിലാളികള്‍ക്കും അതേ വര്‍ദ്ധനയുണ്ടായി എന്നാല്‍ ഇന്ന് എത്ര തൊഴിലാളികള്‍ കേരളത്തില്‍ ലഭ്യമാണ് എന്നതിനൊരുദാഹരണം ബീഹാറില്‍ നിന്നും ആന്ധ്രയില്‍നിന്നും മറ്റും തൊഴില്‍ തേടി കേരളത്തിലെത്തുന്നു എന്നതില്‍ നിന്ന് മനസ്സിലാക്കാം. അവിടങ്ങളില്‍ അവര്‍ക്ക് ലഭിക്കുന്ന വേതനത്തേക്കാള്‍ കൂടുതലാണ് ഇവിടെ എന്നതാണ് വാസ്ഥവം. ഇവിടെ ജനസംഖ്യ കുറവായിട്ടല്ല. എല്ലാപേര്‍ക്കും വേണ്ടത് വൈറ്റ് കോളര്‍ ജോലിയാണ്. പത്ത് ടണ്‍ ഭക്ഷ്യധാന്യം തോട്ടില്‍ കളഞ്ഞവര്‍ ആ പട്ടിണിപ്പാവങ്ങളെയല്ലെ വഞ്ചിച്ചത്. ഇന്ന് സ്വയം അദ്ധ്വാനിക്കുവാന്‍ കെല്‍പ്പില്ലാത്ത കര്‍ഷകരെപ്പറ്റി ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? തൊഴിലാളിക്ക് കായികാധ്വാനം കൊണ്ട് 375 രൂപയില്‍ക്കൂടുതല്‍ പ്രതിദിനം വേതനം ലഭിക്കും. കര്‍ഷകന് അത്രയും കിട്ടണമെങ്കില്‍ ...................
ReplyDeleteഇവിടെയും തൊഴിലാളികള്‍ എന്നത് കൊണ്ട് മാര്‍ക്സ് ഉദ്ദേശിച്ച രീതിയിലല്ല കേരളഫാര്‍മര്‍ മനസ്സിലാക്കിയിരിക്കുന്നത്. ഇടതുപക്ഷം നടത്തിയ സമരങ്ങള്‍ മുഖേനയാണ് തൊഴിലാളികളുടെ അവസ്ഥ ഇന്നത്തെ പോലെ എങ്കിലും ആയിരിക്കുന്നത്. വ്യാവസായിക വിപ്ലവം നടന്ന കാലത്തെപ്പോലെയോ, അല്ലെങ്കില്‍ രാജഭരണം നടന്ന കാലങ്ങളിലും സ്ഥലങ്ങളിലും നടന്ന പോലുള്ള ചൂഷണങ്ങളോ ഇന്ന് നടക്കാത്തതിനു കാരണം ജാഗരൂകരായ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനം തന്നെയാണ്. കേരളഫാര്‍മര്‍ പറഞ്ഞ ഈ കൂലി വര്‍ദ്ധനവ് എന്ത് കൊണ്ട് ആന്ധ്രയിലും ബിഹാറിലും നടക്കുന്നില്ല, എന്നാല്‍ കേരളത്തില്‍ നടന്നു എന്നത് തന്നെ ഇവിടെ ഭരിച്ച ഇടതുപക്ഷ ഗവണ്‍മെന്റുകളുടെ വിജയത്തിന്റെ പ്രത്യക്ഷത്തിലുള്ള തെളിവുകളാണ്. ഹരിത വിപ്ലവത്തിലൂടെ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിച്ച രാജ്യമായിട്ടും, വലിയൊരു ഭാഗം ജനങ്ങള്‍ക്ക് വാങ്ങല്‍ ശേഷി കുറവായത് കാരണം ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കുകയും സൂക്ഷിക്കുന്നതിനുള്ള ചെലവ് കണക്കിലെടുത്ത് കടലില്‍ തള്ളിയ കഥയും പണ്ട് കേട്ടിട്ടുണ്ട്. അപ്പോള്‍ കേരളഫാര്‍മര്‍ക്ക് പ്രശ്നം മനസ്സിലായിക്കാണുമെന്ന് കരുതുന്നു. ഇന്നത്തെ ഭരണകൂടങ്ങള്‍ക്ക് വര്‍ഗ്ഗതാല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കഴിയുന്നില്ല എന്നതല്ലേ പരമാര്‍ത്ഥം?
കൃഷിഭൂമി സ്വന്തമായുള്ളവനല്ല കര്‍ഷകന്‍. കൃഷിക്കാര്‍ക്ക് പൊതുവേ അനുകൂലമായ സ്ഥിതിയല്ല ഗാട്ട് പോലുള്ള സ്വതന്ത്ര്യ വ്യാപാര കരാറുകള്‍ക്ക് ശേഷമുള്ള ഇന്ത്യ. കാര്‍ഷിക വൃത്തിയില്‍ നിന്നും ആളുകള്‍ പിന്‍വാങ്ങുന്നതിനു കാരണവും ഇതൊക്കെ തന്നെയാണ്. എനിക്കും എന്റെ താല്പര്യങ്ങള്‍ക്കും വിരുദ്ധമായ രാഷ്ട്രീയത്തെ മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് ഓരോ പൗരനും വേണ്ടത്. അതിനെയാണ് ആരോഗ്യപരമായ ജനാധിപത്യ പ്രവര്‍ത്തനം എന്ന് പറയുന്നത്. അല്ലാതെ ഗ്ലാമറിന്റെയും രാഷ്ട്രീയമായി നിസ്സാരങ്ങളായ ചില കാര്യങ്ങളുടെ പുറത്ത് ഒരു വ്യക്തിയെയോ ഒരു പാര്‍ട്ടിയെയോ അന്ധമായി പിന്തുണയ്ക്കുന്നതല്ല. അങ്ങനെ ചെയ്യുന്നതില്‍ തെറ്റുണ്ടെന്നല്ല. അങ്ങനെയൊക്കെ ചെയ്തിട്ട് ഇങ്ങനെ പരിവേദനം പറയുന്നതിലര്‍ത്ഥമില്ല. കൃഷി എന്നത് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം സാദ്ധ്യമായ കാര്യമാണ് മുതലാളിത്ത രാജ്യങ്ങളില്‍ (കൃഷിഭൂമി കൈവശമുള്ളവനല്ല കര്‍ഷകന്‍, കൃഷിഭൂമിയില്‍ സ്വന്തം അദ്ധ്വാനം കൊണ്ട് കൃഷി ചെയ്യുന്നവനാണ് കര്‍ഷകന്‍). നമ്മുടെ രാജ്യവും അത്തരമൊരു സ്ഥിതിവിശേഷത്തിലേക്കാണ് പോകുന്നത്. നാം ഇക്കാര്യങ്ങളില്‍ ഇപ്പോഴേ ജാഗ്രത കാണിച്ചില്ലെങ്കില്‍ നഷ്ടം സംഭവിക്കുക നമ്മുക്ക് മാത്രമായിരിക്കും.
സ്വാഗതം. തുടരുക.പിന്നെ വരാം.
ReplyDelete