Sunday, December 20, 2009

കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 4 || The Principles of Communism - 4

[കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ അനുബന്ധത്തില്‍ ഫ്രെഡറിക് എംഗല്‍സ് ചോദ്യോത്തരങ്ങളായി കൊടുത്തിരിക്കുന്നവയിലെ ഒരു ചോദ്യമാണിത്. മുമ്പത്തെ ചോദ്യങ്ങള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന ലേബലില്‍ നിന്നും വായിക്കാം. ഇവിടെ പതിനാലാമത്തെ ചോദ്യം വായിക്കാം. നീളക്കൂടുതലും ലേഖകരുടെ സമയക്കുറവും മൂലം ബാക്കിയുള്ള ചോദ്യങ്ങള്‍ അടുത്ത ഭാഗങ്ങളില്‍ കൊടുക്കുന്നതായിരിക്കും. യഥാര്‍ത്ഥ പരിഭാഷയില്‍ നിന്നും അര്‍ത്ഥവ്യത്യാസം വരാത്ത രീതിയില്‍ ചില വാക്കുകളും, വാക്യഘടനകളും തിരുത്തി എന്നതൊഴിച്ചാല്‍ ബാക്കി വ്യത്യാസങ്ങളൊന്നും തന്നെ ഇല്ല]

14. ഈ പുതിയ സാമൂഹ്യചക്രം എത്തരത്തിലുള്ളതായിരിക്കണം?
ഒന്നാമത്, പുതിയ സാമൂഹ്യക്രമം സാമാന്യമായി വ്യവസായത്തിന്റെയും ഉല്പാദനത്തിന്റെ എല്ലാ ശാഖകളുടെയും നടത്തിപ്പ് പരസ്പര മത്സരത്തിലേര്‍പ്പെട്ടുകൊണ്ട് വെവ്വേറെ നില്‍ക്കുന്ന വ്യക്തികളുടെ കൈകളില്‍ നിന്ന് മാറ്റുന്നതാണ്. പകരമത്, ആ ഉല്പാദനശാഖകളെയെല്ലാം മുഴുവന്‍ സമൂഹത്തിന്റെയും പേരില്‍ - അതായത് സമൂഹത്തിന്റെ താല്പര്യാര്‍ത്ഥവും ഒരു സാമൂഹ്യപദ്ധതിയനുസരിച്ചും സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തത്തോടു കൂടിയും നടത്തും. അങ്ങിനെയത് മല്‍സരങ്ങള്‍ അവസാനിപ്പിച്ച്, പകരം ആ സ്ഥാനങ്ങളില്‍ സഹകരണാടിസ്ഥാനത്തിലുള്ള സമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്തുന്നതായിരിക്കും. വ്യക്തികള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് വ്യവസായം നടത്തുന്നത് അനിവാര്യമായും സ്വകാര്യ സ്വത്തുടമസ്ഥതയിലേക്ക് വഴിതെളിക്കുന്നത് കൊണ്ടും, മത്സരമെന്നത് സ്വകാര്യസ്വത്തുടമകളായ വ്യക്തികള്‍ വ്യവസായം കടത്തിക്കൊണ്ടുപോകുന്ന വിധമല്ലാതെ മറ്റൊന്നുമല്ലാത്തതുകൊണ്ടും, സ്വകാര്യസ്വത്തുടമസ്ഥതയെ വ്യവസായത്തിന്റെ വ്യക്തിപരമായ നടത്തിപ്പില്‍ നിന്നും വേര്‍തിരിക്കുവാനാകില്ല. അതുകൊണ്ട് സ്വകാര്യസ്വത്തുടമസ്ഥതയും അവസാനിപ്പിക്കേണ്ടി വരും. തല്‍സ്ഥാനത്ത് എല്ലാ ഉല്പാദനോപകരണങ്ങളും പൊതുവായി ഉപയോഗിക്കപ്പെടും. എല്ലാ ഉല്പന്നങ്ങളും പൊതുധാരണയുടെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യപ്പെടും. അതായത്, പൊതുവുടമസ്ഥത എന്ന് പറയുന്ന സമ്പ്രദായം ഏര്‍പ്പെടുത്തുന്നതായിരിക്കും. സ്വകാര്യസ്വത്തുടമസ്ഥതയുടെ നിര്‍മ്മാജനം, വ്യവസായത്തിന്റെ വികാസത്തില്‍ നിന്ന് അനിവാര്യമായും ഉല്‍ഭൂതമാകുന്ന സാമൂഹിക വ്യവസ്ഥയുടെയാകെ പരിവര്‍ത്തനത്തിന്റെ ഏറ്റവും സംക്ഷിപ്തവും സമഗ്രവുമായ പ്രകാശനമാണ്. അതുകൊണ്ട്, സ്വകാര്യസ്വത്തുടമസ്ഥതയുടെ നിര്‍മ്മാജ്ജനം മുഖ്യാവശ്യമായി കമ്മ്യൂണിസ്റ്റുകാര്‍ മുന്നോട്ട് വയ്ക്കുന്നത് തികച്ചും ശരിയാണ്.

അവലംബം: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" - ഫ്രെഡറിക്ക് എംഗല്‍സ്, കാള്‍ മാര്‍ക്സ്21 comments:

 1. കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 4 || The Principles of Communism - 4
  14. ഈ പുതിയ സാമൂഹ്യചക്രം എത്തരത്തിലുള്ളതായിരിക്കണം?

  ReplyDelete
 2. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ബീഫ് ഫ്രൈ ഇപ്പോഴും വില്‍ക്കാമെന്നാണോ :)
  മാറിയലോക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ പുതിയ ദര്‍ശനങ്ങള്‍ മുന്നോട്ടുവക്കാന്‍ പഴയ ദര്‍ശനങ്ങളില്‍ നിന്നും കരുത്തുനേടുക.

  ReplyDelete
 3. ചിത്രകാരന്‍ താന്‍ പറയുന്ന ദര്‍ശനം എന്താണെന്ന് വിശദീകരിക്കുമോ?

  ReplyDelete
 4. വര്‍ഷങ്ങള്‍ പഴക്കമുള്ള ബീഫ് ഫ്രൈ ഞങ്ങള്‍ കുറച്ച് പേപ്പട്ടികള്‍ കഴിച്ചോളും ചിത്രകാരാ.

  ചിത്രകാരന്റെ കയ്യില്‍ ready-made ആയിട്ട് പുതിയ ദര്‍ശനങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ ഇവിടെയോ അല്ലെങ്കില്‍ സ്വന്തം ബ്ലോഗ്ഗിലോ ഒന്ന് പോസ്റ്റ് ചെയ്തേക്കണേ?

  :)

  ReplyDelete
 5. ചിത്രകാരന്‍ ആവേശഭരിതനായതല്ലെ .
  :)

  ReplyDelete
 6. ഇങ്ങനെ അബ്സ്ട്രാക്ട് ആയി ആവേശഭരിതനാകുവാന്‍ എന്തൊരു സുഖമാണെന്നറിയാമോ? എന്തെങ്കിലും ചെയ്യാന്‍ വേണ്ടി ഇറങ്ങുമ്പോഴേ ബുദ്ധിമുട്ട് മനസ്സിലാകൂ.

  ReplyDelete
 7. @അനില്‍@ബ്ലോഗ്, ജനശക്തി: "സവര്‍ണ്ണതയുടെ വാലാട്ടിപ്പട്ടികളേ" എന്നു തുടങ്ങുന്ന (ഉത്തരം മുട്ടുമ്പോള്‍) ചിത്രകാരോരിയിടല്‍ ഇപ്പോള്‍ കേട്ട് തുടങ്ങാം.

  ReplyDelete
 8. വായിക്കുന്നുന്ട്. തുടരുക.

  ReplyDelete
 9. ആകെമൊത്തം വിവരക്കേടാണല്ലോ ഇഷ്ടന്മാരേ,
  1847-ലാണ് ഇതെഴുതിയതെന്നാണ് പറയുന്നത്. അത് ഏതാനും മാസങ്ങള്‍ കഴിഞ്ഞ് 1848-ല്‍ എഴുതിയ മാനിഫെസ്റ്റോയുടെ അനുബന്ധമാവുന്നതെങ്ങനെ?
  പിന്നെ വിവരമില്ലാത്ത പരിഭാഷ.
  അവസാന വാക്യം മാത്രം ഉദാഹരണമായി എടുക്കുക.
  In fact, the abolition of private property is, doubtless, the shortest and most significant way to characterize the revolution in the whole social order which has been made necessary by the development of industry – and for this reason it is rightly advanced by communists as their main demand.
  "the revolution in the whole social order which has been made necessary by the development of industry"
  ഈ ഭാഗം മൊഴിമാറ്റിയിരിക്കുന്നത് ഇങ്ങനെ:

  "വ്യവസായത്തിന്റെ വികാസത്തില്‍ നിന്ന് അനിവാര്യമായും ഉല്‍ഭൂതമാകുന്ന സാമൂഹിക വ്യവസ്ഥയുടെയാകെ പരിവര്‍ത്തനത്തിന്റെ"

  ഉല്‍ഭൂതമാവുന്നത് എന്താണ്? വ്യവസ്ഥയോ പരിവര്‍ത്തനമോ? എന്തേ revolution വെറും പരിവര്‍ത്തനമായിപ്പോയത്?

  What will this new social order have to be like?
  അത് മലയാളമായി കരിഞ്ഞത് ഇങ്ങനെ:
  ഈ പുതിയ സാമൂഹ്യചക്രം എത്തരത്തിലുള്ളതായിരിക്കണം?
  എന്തു ചക്രം?

  "നീളക്കൂടുതലും ലേഖകരുടെ സമയക്കുറവും"
  തരക്കേടില്ല, ഇങ്ങനെ പൊങ്ങച്ചം പറയല്ലേ.

  ReplyDelete
 10. @കാലിക്കുട്ടര്‍:

  പരിഭാഷ ഞങ്ങള്‍ നടത്തിയതല്ല. സാങ്കേതികമായിപ്പറയുകയാണെങ്കില്‍ ഇതെല്ലാം വെറും കോപ്പി പേസ്റ്റുകള്‍ മാത്രമാണ്. ചില വാക്കുകള്‍, പ്രയോഗങ്ങള്‍ ഒക്കെ ഞങ്ങള്‍ക്കാകുന്ന വിധത്തില്‍ മാറ്റുമെങ്കിലും താങ്കളെപ്പോലെ പരിഭാഷയിലും വ്യാകരണത്തിലും ഭാഷയിലുമൊക്കെ ജ്ഞാനമുള്ള ഒരാളുടെ അഭാവം പ്രകടമായി തന്നെ കാണുന്നു എന്ന് നിങ്ങളുടെ കമന്റില്‍ നിന്ന് വ്യക്തമാണ്. ഭാവിയില്‍ പരിഭാഷകള്‍ മെച്ചപ്പെടുത്തുവാന്‍ ശ്രമിക്കാം.

  പിന്നെ പൊങ്ങച്ചം. അത് നിന്റെ തന്തമാരുടെ തറവാട് സ്വത്തൊന്നുമല്ലല്ലോ? ഞങ്ങള്‍ക്കിഷ്ടമുള്ള പോലെ ചെയ്യും.

  ReplyDelete
 11. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഇംഗ്ലീഷ് പരിഭാഷ ഇറങ്ങിയത് 1888-ലാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക. അതില്‍ കൂടുതല്‍ അറിയണമെങ്കില്‍ എംഗല്‍സിനോട് നേരിട്ട് ചോദിക്കുക.

  ReplyDelete
 12. നീളക്കൂടുതലും സമയക്കുറവും എന്റെ തന്തയുടെ വകയല്ല. (രണ്ടും വിരുദ്ധമാണ്. നീളം കൂട്ടാനും സമയം ദീര്‍ഘിപ്പിക്കാനുമാണ് ലാടന്റെ ആവശ്യം)
  ആദ്യത്തെ ഇംഗ്ലീഷ് പരിഭാഷ തന്റെ അമ്മായിയമ്മയാണ് ചെയ്തതെന്നാണ് എന്റെ ഉറച്ച വിശ്വാസം. താന്‍ നോക്കാന്‍ പറഞ്ഞിടത്ത് ഞാന്‍ കാണുന്നത് ഇതാണ്:
  The first English translation was produced by Helen Macfarlane in 1850.
  ആയമ്മയെ കാണാതെ പോയത് അമ്മായിയമ്മയെ കണ്ണില്‍പ്പിടിക്കാത്തതുകൊണ്ടല്ലെടോ?
  പിന്നെ, സാങ്കേതികമായി പറഞ്ഞാല്‍ ഇതേതു കോപ്പന്റെ പരിഭാഷയാണ്? പറയൂ.

  ReplyDelete
 13. ഏതായാലും ഇടതുപക്ഷ ചിന്തകളും, രചനകളും സൂക്ഷിക്കുവാനും ചര്‍ച്ച ചെയ്യുവാനുമൊരിടം ഉണ്ടാക്കുകയാണല്ലോ. ഒരു നല്ല കാര്യം ചെയ്യാന്‍ താത്പര്യം.
  ഇ എം എസ് സഞ്ചിക 39-ല്‍ (pp146-175) കാള്‍ മാര്‍ക്സ് പുതുയുഗത്തിന്റെ വഴികാട്ടി എന്നൊരു ലേഖനമുണ്ട്. അതൊന്നു യൂനികോഡിലാക്കി ഇവിടെയിടൂ. ആ ലേഖനത്തിനു മൂല്യമുണ്ട്. 68ലോ മറ്റോ എഴുതിയതാണെങ്കിലും അതു വീണ്ടും ജനങ്ങള്‍ വിശേഷിച്ചും സി പി എമ്മുകാര്‍ വായിക്കേണ്ടതാണ്. ഒക്കുമോ?

  ReplyDelete
 14. കൃഷ്ണകുമാറെ, തെറ്റ് ഞങ്ങള്‍ സമ്മതിക്കുന്നു [പഴയ കുമാരനാശാന്‍ സംഭവം പോലെ ഉരുണ്ടു കളിക്കുന്നില്ല]. ഞങ്ങളുടെ സമയം അനുവദിക്കുന്ന രീതിയില്‍, അടിസ്ഥാനപരമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുവാന്‍, ഞങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ ശ്രമിക്കാം.

  ReplyDelete
 15. ആരെയാണ് പേരു വിളിച്ചത്, ഇഷ്ടാ? നമ്മളപ്പറഞ്ഞ അമ്മായിയമ്മയുടെ നേരേ നായരോ അതോ ലേശം അപ്പുറത്തെ നായരോ?
  എന്നെയാണെങ്കില്‍ കുഞ്ഞീഷ്ണനെന്നു വിളിക്ക്.
  കഴിയുമെങ്കില്‍ സമ്പൂര്‍ണ്ണകൃതികള്‍ ഇറക്കുന്നവരോടു ചോദിച്ച് സോഫ്റ്റ്കോപ്പി വാങ്ങി കണ്‍വേര്‍ട് ചെയ്ത് ഇ എം എസ് കൃതികള്‍ ഓണ്‍‌ലൈനായി ലഭ്യമാക്കാന്‍ ശ്രമിക്കൂ. കമ്മൂഷ്ട് മാനിഫെസ്റ്റോയും പ്രിന്‍സിപ്പ്ള്‍സ് ഓഫ് കൊമ്യൂണിസവും ഒക്കെ ആര്‍ക്കു വേണം. നിങ്ങളിലാരെങ്കിലും ഇതൊക്കെ വായിക്കാറുണ്ടോ?
  ഇ എം എസ്സിനെയെങ്കിലും നാലാള്‍ വായിക്കട്ടെ. പുസ്തകത്തിലായാല്‍ വായിക്കില്ല. ഓണ്‍ലൈനായാല്‍ അരുവും മൂലയുമെങ്കിലും ആളു വായിക്കും. ഇ എം എസ്സിന്റെ ഒരു കൃതിപോലും ഓണ്‍ലൈനായി മലയാളത്തില്‍ ലഭ്യമല്ലെന്നു പറഞ്ഞാല്‍ നാണക്കേടാണ്, ഇഷ്ടന്മാരേ.

  ReplyDelete
 16. കോഴിക്കോട്ടുള്ളൊരു കൃഷ്ണകുമാറാണെ. സാറിനെപ്പോലെ വിവരമുള്ളയാള്‍ക്കാര്‍ ഞങ്ങളുടെയിടയില്‍ കുറവാണെ. അതു കൊണ്ടുള്ള കുഴപ്പമാണ്. വായിക്കുന്നവര്‍ വായിച്ചു കൊള്ളട്ടെ. കൃഷ്ണകുമാറിന് താല്പര്യമുണ്ടെങ്കില്‍ വായിച്ചാല്‍ മതി. ഇവിടെ ആരും ആരേയും നിര്‍ബ്ബന്ധിക്കുന്നില്ലല്ലോ.

  വീണ്ടും വരിക. സമയം നിങ്ങള്‍ക്കൊരുപാടുണ്ടെങ്കിലും ഞങ്ങള്‍ക്ക് [കുറഞ്ഞത് ഇത്രേം നേരം നിങ്ങളോട് സംസാരിച്ച എനിക്ക്] അധികമില്ല. നന്ദിയുണ്ട് ഇവിടെ വരെ വന്നതിനും, ഇത്ര നിലവാരമുള്ള കമന്റിട്ടതിനും.

  :)

  ReplyDelete
 17. സ്വകാര്യസ്വത്തുടമസ്ഥതയുടെ നിര്‍മ്മാജനം, വ്യവസായത്തിന്റെ വികാസത്തില്‍ നിന്ന് അനിവാര്യമായും ഉല്‍ഭൂതമാകുന്ന സാമൂഹിക വ്യവസ്ഥയുടെയാകെ പരിവര്‍ത്തനത്തിന്റെ ഏറ്റവും സംക്ഷിപ്തവും സമഗ്രവുമായ പ്രകാശനമാണ്.

  ഇതിലെന്ത് കണ്‍ഫ്യൂഷന്‍ എന്നൊരു കണ്‍ഫ്യൂഷന്‍! ഉല്‍ഭൂതമാകുന്ന “സാമൂഹ്യവ്യവസ്ഥയുടെയാകെ പരിവര്‍ത്തനത്തിന്റെ” എന്ന് വായിച്ചാല്‍ പിന്നെന്ത് കണ്‍ഫ്യൂഷ? എനിക്ക് തോന്നിയ കണ്‍ഫ്യൂഷന്‍ ഏത് നത്തിന്റെ എന്നായിരുന്നു.:)

  സാമൂഹ്യചക്രം എന്നതിനും അത്ര വലിയ കുഴപ്പമുണ്ടോ? ഒറ്റവാക്കല്ലേ? സാമൂഹ്യക്രമം എന്നാക്കിയാലും എന്തോന്ന് ക്രമം എന്ന് ചോദിച്ചാല്‍ ബീഫ് ഫ്രൈ കുഴങ്ങിപ്പോകും.

  ഉല്പാദനോപകരണം എന്നു വെച്ചാല്‍ അശ്ലീലമല്ലേ എന്ന് ചോദിക്കാതിരുന്നത് ഭാഗ്യം.

  ബീഫ് ഫ്രൈ തുടരുക...തെറ്റുകള്‍ പറ്റിയേക്കാം. പതറരുത്. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ വലിയ തെറ്റല്ലല്ലോ എന്തെങ്കിലും ചെയ്യുമ്പോള്‍ പറ്റുന്ന തെറ്റുകള്‍..

  ReplyDelete
 18. സി പി എമ്മുകാരുടേത് വിചിത്രമായ ലോജിക്കാണ്. വളരെ വളരെ സ്ഥൂലിച്ച ലോജിക്. ഗോര്‍ക്കി മാര്‍ക്സിസ്റ്റ് ചിന്തകനല്ലെന്നു പറഞ്ഞാല്‍ അവര്‍ പറയും മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആപ്പീസില്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളുണ്ടെന്ന്. അല്ലെങ്കില്‍ മാക്സിം എന്നതും മാര്‍ക്സ് എന്നതും കേട്ടാലൊരുപോലെയില്ലേ എന്ന്.
  1847-ലെഴുതിയ കൃതി 1848ലേതിന്റെ അനുബന്ധമാവുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഇംഗ്ലീഷ് പരിഭാഷ ഉണ്ടായത് 1888ലാണെന്ന് ഉത്തരം. എന്നിട്ടൊരു ലിങ്കും. ലിങ്കില്‍ 1850 ലെ പരിഭാഷയെപ്പറ്റി പറയുന്നതു പറഞ്ഞാല്‍ പിന്നെ അതിനെപ്പറ്റി മിണ്ടില്ല.
  social order സാമൂഹ്യചക്രമായതിനെപ്പറ്റി ചോദിച്ചാല്‍ അതൊറ്റവാക്കല്ലേയെന്നു മറുപടി.

  the shortest and most significant way to characterize the revolution

  എന്നതിനെ

  സാമൂഹിക വ്യവസ്ഥയുടെയാകെ പരിവര്‍ത്തനത്തിന്റെ ഏറ്റവും സംക്ഷിപ്തവും സമഗ്രവുമായ പ്രകാശനമാണ്
  എന്നു പരിഭാഷ ചെയ്തിട്ട് ഒരുത്തന്‍ ചോദിക്കുകയാണ് ഇതിലെന്ത് കണ്‍ഫ്യൂഷന്‍ എന്ന്!
  ഇഷ്ടാ, വിപ്ലവമെന്നത് സാമൂഹ്യപരിവര്‍ത്തനമല്ലെന്ന് നമ്പൂതിരിപ്പാടും മറ്റു സിപിഎം ദാര്‍ശനികരും എമ്പാടും തവണ
  ആണയിട്ടിട്ടുണ്ടെന്ന് അറിയുമോ?

  "അനിവാര്യമായും ഉല്‍ഭൂതമാകുന്ന സാമൂഹിക വ്യവസ്ഥയുടെയാകെ പരിവര്‍ത്തനത്തിന്റെ"

  എന്നു പറഞ്ഞാല്‍ ഉത്ഭൂതമാവുന്നത് എന്ത് എന്ന അര്‍ത്ഥശങ്കയുണ്ടെന്നത് ഇഷ്ടനോടു പറഞ്ഞിട്ടുകാര്യമില്ല.
  ഇഷ്ടനു പറഞ്ഞാല്‍ മനസ്സിലാവുന്നതു പറയാം. ഇഷ്ടന്‍ നന്നായി പോത്തിറച്ചി ഇസ്റ്റു കഴിക്കണം.

  ReplyDelete
 19. @മരത്തലയന്‍

  1847-ല്‍ ഇറങ്ങിയ ഗ്രന്ഥത്തില്‍, 1848-ല്‍ രചിച്ച കൃതി അനുബന്ധമാകുന്നതില്‍ അസ്വാഭാവികതയുണ്ട്. മറിച്ചായാല്‍ അതിലെന്താണ് അസ്വഭാവികതയെന്ന് മനസ്സിലാകുന്നില്ല. ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്നല്ലേ? ഗുണപരമായ കാര്യങ്ങള്‍ക്ക് നമ്മുടെ സമയം വിനിയോഗിക്കാം. അല്ലാതെ സമയം മെനക്കെടുത്തുവാന്‍ വരുന്നവരെ അവരര്‍ഹിക്കുന്ന അവജ്ഞതയോടെ ഒഴിവാക്കി വിടാം. ഇവിടെ വന്നതിലും അഭിപ്രായം പറഞ്ഞതിലും നന്ദിയുണ്ട്. വീണ്ടും വരിക.

  ReplyDelete
 20. ആശയത്തിനോടുള്ള വിയോജിപ്പുകള്‍ക്കായി ചര്‍ച്ചാസമയം മാറ്റിവെക്കാം. ഒരു വാക്കങ്ങോട്ട് തെറ്റിപ്പോയെങ്കില്‍ തന്നെ, ഇപ്പോ എന്താണു കുഴപ്പം? അതിന്റെ പുറത്ത് തര്‍ക്കിച്ച് സമയം കളയേണ്ടതില്ല.

  ReplyDelete
 21. ജനാധിപത്യ സോഷിയലിസ്റ്റ്‌ സെക്യുലർ സമൂഹം

  "തൊഴിലാളി വർഗ്ഗത്തിൽ" മാത്രം കെട്ടിപിടിച്ചിരിക്കാതെ മനുഷ്യവർഗ്ഗതെ വിശാലമായി കാണണം!

  "സോഷ്യലിസം എന്റെ കാഴ്ച്ചപ്പാടിൽ" എന്ന എന്റെ പോസ്റ്റുംകൂടി വായിക്കാവുന്നതാണ്‌. ഇതിൽ കുറച്ചു് കൂടി വിശദമാക്കിയിട്ടുണ്ട്‌.

  http://georos.blogspot.com/2009/12/blog-post.html

  ReplyDelete

Rate this post

About Me

My photo
Omnipresent. ഞങ്ങളെ എല്ലാവര്‍ക്കുമറിയാം. ഞങ്ങളാരെന്നും, ഞങ്ങളുടെ രാഷ്ട്രീയമെന്തെന്നും എല്ലാം. അത് തന്നെയാണ് ഞങ്ങളുടെ ശാപവും. ഞങ്ങളുടെ അഭിപ്രായങ്ങളെ ആ ഒരു ജാലകത്തില്‍ കൂടി മാത്രം കാണുവാനും വിമര്‍ശിക്കുവാനും തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഒളിച്ചോടി. ഇപ്പോള്‍ ഇവിടെ പൊങ്ങുന്നു.

Followers

Counted!

free web counter
Creative Commons License ബീഫ് ഫ്രൈ || b33f fry by ബീഫ് ഫ്രൈ is licensed under a Creative Commons Attribution 2.5 India License. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ താള്‍ നോക്കുക.